പ്രളയദുരിതം നേരിട്ടവർക്ക് കൈത്താങ്ങായി നടി രചന നാരായണൻകുട്ടി.തൃശൂരിലെ തന്റെ വീട്ടിൽ പതിനഞ്ചോളം ആളുകൾക്ക് താമസിക്കാൻ സൗകര്യം ഉണ്ടെന്നും ആർക്കെങ്കിലും ആവശ്യം ഉണ്ടെങ്കിൽ സേവനം ഉപയോഗപ്പെടാമെന്നും പറഞ്ഞിരിക്കുകയാണ് നടി.
പോസ്റ്റ് ചുവടെ :
സുഹൃത്തുക്കളെ തൃശ്ശൂരിലെ അത്താണിക്കടുത്ത് മിണാലൂർ എന്ന സ്ഥലത്താണ് ഞാൻ താമസം.ഉരുൾപൊട്ടൽ ഉണ്ടായ കുറഞ്ചേരിക്കടുത്താണ് ഈ സ്ഥലമെങ്കിലും എന്റെ വീട്ടിലും പരിസര പ്രദേശങ്ങളിലും വെള്ളം കയറാൻ സാധ്യതയില്ലാത്ത സ്ഥലമാണെന്ന് വിശ്വസിക്കുന്നു.എന്റെ വീട്ടിൽ ഏകദേശം 10 15 പേർക്കോളം മിതമായ സൗകര്യത്തിൽ താമസിക്കാൻ സാധിക്കുന്നതാണ് അത്യാവശ്യ സാഹചര്യത്തിൽ നിങ്ങൾക്ക് ഇവിടേക്ക് വരാവുന്നതാണ്.. സന്തോഷത്തോടെ സ്വാഗതം.ഈ വീട്ടിലെ സൗകര്യം നിങ്ങളുടെത് കൂടിയാണ്. ഈ സന്ദേശത്തെ ദുരുപയോഗം ചെയ്യില്ലാ എന്നും വിശ്വസിക്കുന്നു..
സസ്നേഹം
രചന നാരായണൻകുട്ടി
പണിക്കത്ത് വീട്
മിണാലൂർ പോസ്റ്റ്
എംജി കാവ് വഴി തൃശ്ശൂർ