Tuesday, September 11

സൂപ്പർഹിറ്റായ ആദ്യ ഗാനത്തിന് ശേഷം രണത്തിലെ രണ്ടാം ഗാനം ‘പതിയെ’ റിലീസായി [VIDEO]

Google+ Pinterest LinkedIn Tumblr +


ഒരിടവേളയ്ക്ക് ശേഷം പൃഥ്വിരാജ് മാസ് ഗെറ്റപ്പിൽ എത്തുന്ന ചിത്രമാണ് രണം-ഡിട്രോയിറ്റ്‌ ക്രോസിംഗ്.നവാഗതനായ നിർമൽ സഹദേവ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.ചിത്രത്തിൽ പ്രിത്വിരാജിനൊപ്പം റഹ്മാൻ,ഇഷ തൽവാർ തുടങ്ങിയവരും അഭിനയിക്കുന്നു.

കഴിഞ്ഞ ദിവസം പുറത്ത് വിട്ട ചിത്രത്തിന്റെ ട്രയ്ലറിന് മികച്ച അഭിപ്രായങ്ങൾ ആണ് ലഭിച്ചത്.
ചിത്രം സെപ്റ്റംബർ ആറാം തിയതി തിയറ്ററുകളിൽ എത്തും.സിനിമാ പ്രേമികളും പൃഥ്വിരാജ് ആരാധകരും ഏറെ നാളായി കാത്തിരിക്കുന്ന ചിത്രമാണ് രണം.നിർമൽ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് .ശ്യാം പ്രസാദിന്റെ അസിസ്റ്റന്റും, നിവിൻ പോളി ചിത്രം ഹേയ് ജൂഡിന്റെ തിരകഥാകൃത്തുമാണ് നിർമ്മൽ.പൂർണമായും അമേരിക്കയിൽ ആണ് ചിത്രം ഷൂട്ട് ചെയ്തത്.

എസ് സിനിമ പ്രൊഡക്ഷന്റെയും ലോസൺ എന്റർടൈന്മെന്റ്സിന്റെയും ബാനറിൽ ആനന്ദ് പയ്യന്നൂർ റാണിയും ലോസൺ ബിജുവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.സംഗീതം ഒരുക്കിയിരിക്കുന്നത് ജെക്സ് ബിജോയാണ്. ജിഗമേ ടെൻസിങാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ശ്രീജിത് സാരങ്ങാണ് എഡിറ്റിംഗ് വർക്കുകൾ കൈകാര്യം ചെയ്തിരിക്കുന്നത്.

ചിത്രത്തിലെ പതിയെ എന്ന ഗാനം കാണാം

Share.

About Author

Leave A Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: