Monday, October 22

അവസരങ്ങൾ കൂടുന്നതിനെ തുടർന്ന് രക്ഷിതുമായുള്ള വിവാഹത്തിൽ നിന്ന് രശ്മിക മന്ദാന പിന്മാറിയെന്ന് വാർത്തകൾ

Google+ Pinterest LinkedIn Tumblr +

ചുരുക്കം ചിത്രങ്ങളിലെ അഭിനയിച്ചിട്ടുളു എങ്കിലും ഇതിനോടകം തെന്നിന്ത്യൻ സിനിമയിലെ പ്രിയങ്കരിയായ മാറിയ നടിയാണ് രശ്മിക മന്ദാന. വിജയ് ദേവരകൊണ്ട നായകനായ ഗീതാ ഗോവിന്ദം ആണ് അവസാനമായി രശ്മികയുടേതായി പുറത്തിറങ്ങിയ ചിത്രം.

രക്ഷിത് ഷെട്ടി നായകനായ കിറിക്ക് പാർട്ടിയിലൂടെയാണ് രശ്മികയെ ആദ്യം എല്ലാവരും ശ്രദ്ധിക്കുന്നത്.രക്ഷിതുമായി പ്രണയത്തിലായ രശ്മിക ഉടൻ അദ്ദേഹവുമായി വിവാഹനിശ്ചയവും കഴിഞ്ഞിരുന്നു.

2017 ജൂണ്‍ 17 നായിരുന്നു രശ്മികയുടെയും രക്ഷിതിന്റെ വിവാഹനിശ്ചയം. ഈ വര്‍ഷം വിവാഹം നടക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് ഇരുവരും വേര്‍പിരിഞ്ഞുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അന്ന് രശ്മിക അതെല്ലാം നിഷേധിച്ച് രംഗത്ത് വരികയും ചെയ്തു.


ഇപ്പോള്‍ രശ്മിക വിവാഹത്തില്‍ നിന്ന് പിന്‍മാറിയെന്ന വാര്‍ത്തയുമായി തെലുഗു മാധ്യമങ്ങള്‍ വീണ്ടും രംഗത്ത് വന്നിരിക്കുകയാണ്. മാതാപിതാക്കളുടെ അഭിപ്രായം തേടിയാണ് രശ്മിക തീരുമാനം എടുത്തിരിക്കുന്നത്. ഏറെ ദുഖകരമായ തീരുമാനമായിരുന്നു. തമിഴ്, കന്നട, തെലുഗുഭാഷകളില്‍ നിന്ന് രശ്മികയ്ക്ക് ഒരുപാട് അവസരങ്ങള്‍ ലഭിക്കുന്നുണ്ട്. അതുകൊണ്ട് സിനിമയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് അവരുടെ തീരുമാനം- കുടുംബ സുഹൃത്ത് പറഞ്ഞതായി ഒരു തെലുഗു മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

Share.

About Author

Leave A Reply