കഴിഞ്ഞ നൂറ് ദിവസം മലയാളികളുടെ വീട്ടിലെ ചര്‍ച്ചാ വിഷയമായിരുന്ന ബിഗ് ബോസ് പരുപാടി അവസാനിച്ചു. ടെലിവിഷന്‍-സിനിമാ താരവും, അവതരാകനുമായ സാബുമോനാണ് ബിഗ് ബോസ് സീസണ് ഒന്നിന്റെ വിജയ്.
ഫിനാലെയിലെത്തിയ അഞ്ചു പേരില്‍ നിന്നുമാണ് സാബുവിനെ വിജയിയായി പ്രഖ്യാപിച്ചത്. പ്രേക്ഷകരുടെ വോട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഫലപ്രഖ്യാപനം. സാബുവിന് പുറമെ, പേളി, ശ്രീനിഷ്, അരിസ്റ്റോ സുരേഷ്, ഷിയാസ് കരീം എന്നിവരായിരുന്നു ഫിനാലെയിലെത്തിയത്.
എല്ലാവരുടെയും കുടുംബങ്ങള്‍ ഗ്രാന്‍ഡ് ഫിനാലെ കാണാനെത്തിയിരുന്നു. 100 ദിവസത്തിന് ശേഷം കുടുംബങ്ങളെ കണ്ട സന്തോഷം സാബുവും പേർലിയും പങ്കുവെച്ചു. സാബുവിനെ കാണാന്‍ ലിജോ ജോസ് പെല്ലിശ്ശേരി എത്തിയതായി മോഹന്‍ലാല്‍ പറഞ്ഞു. കൂടെ വിജയ് ബാബുവും ഉണ്ടായിരുന്നു. സാബുവിന് ലിജോയുടെ ജെല്ലിക്കെട്ട് എന്ന ചിത്രത്തിലും വിജയ് ബാബുവിന്റെ ചിത്രത്തിലും അവസരം നല്‍കുമെന്ന് പ്രഖ്യാപനം നടത്തി.