സത്യന് അന്തിക്കാട് – ഫഹദ് ഫാസില്‍ കൂട്ട്കെട്ടില്‍ ഒരുങ്ങുന്ന ഞാന്‍ പ്രകാശന്റെ ടീസര്‍ ഇന്നലെ പുറത്തുവിട്ടിരുന്നു.
ഗസറ്റില്‍ കൊടുത്ത പ്രകാശന് എന്ന പേര് പി.ആര്. ആകാശന് എന്നാക്കി മാറ്റാന്‍ ശ്രമിക്കുന്ന ഒരു രസികനായ കഥാപാത്രത്തെയാണ് ഫഹദ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
തികച്ചും ഗ്രാമീണനായാണ് ചിത്രത്തില്‍ ഫഹദിന്റെ ഗെറ്റ്അപ്പ്. സത്യന് അന്തിക്കാട് ചിത്രങ്ങളിലെ പ്രത്യേകതയായ ഗ്രാമീണ ഭാവം ഈ സിനിമയിലും നിലനിര്‍ത്തിയിട്ടുണ്ട് എന്നാണു വിവരം.. ഒരു ഇന്ത്യന്‍ പ്രണയകഥക്ക് ശേഷം സത്യന് അന്തിക്കാട് ചിത്രത്തില്‍ ഫഹദ് നായകനാകുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
മഹേഷിന്റെ പ്രതികാരത്തിനും തൊണ്ടിമുതലിനും ശേഷം ഫഹദിന്റെ നാച്ചുറല്‍ ആക്ടിംഗ് ഞാന്‍ പ്രകാശനിലൂടെ കാണാന്‍ കഴിയുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ടീസറില്‍ ഏറ്റവുമധികം ശ്രദ്ധേയമായ ഒരു സീന്‍ കണ്ട മലയാളികള്‍ക്ക് ആദ്യം ഓര്‍മ്മ വന്നത് മോഹന്‍ലാലിനെയായിരിക്കും. ഇതുപോലെയുള്ള സീനുകള്‍ ഇത്രയും മനോഹരമാക്കാന്‍ ഫഹദിനും ലാലേട്ടനുമെ കഴിയുകയുള്ളുവെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.