റെക്കോർഡുകൾ പലതും തകിടം മറിച്ചു കൊണ്ട് നിവിൻ പോളി നായകനായ റോഷൻ ആൻഡ്രൂസ് ചിത്രം കായംകുളം കൊച്ചുണ്ണി മലയാളത്തിലെ എക്കാലത്തേയും മികച്ചൊരു വിജയത്തിലേക്ക് മുന്നേറുകയാണ്. നിവിൻ പോളിയുടെ കഥാപാത്രമാകാനുള്ള കഠിന പ്രയത്നത്തിന്റെ മധുരതരമായ ഒരു റിസൾട്ട് കൂടിയാണ് ചിത്രത്തിന്റെ ഈ വൻ വിജയം. നിവിന്റെ സമർപ്പണത്തെയും അദ്ധ്വാനത്തെയും പലരും ഇതിനകം പ്രകീർത്തിച്ചു കഴിഞ്ഞു. ചിത്രത്തിൽ നിവിന്റെ ഒത്ത എതിരാളിയായ കേശവകുറുപ്പായി അതിശയിപ്പിച്ച സണ്ണി വെയ്നും നിവിനെ പ്രകീർത്തിച്ച് മുന്നോട്ടെത്തിയിട്ടുണ്ട്. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് സണ്ണി വെയ്ൻ അഭിനന്ദനം അറിയിച്ചിരിക്കുന്നത്.
“ഇത്രയധികം ഡെഡിക്കേഷനോട് കൂടി കൊച്ചുണ്ണിയുടെ വേഷം കൈകാര്യം ചെയ്യുന്ന മറ്റൊരാളെ ഞങ്ങൾക്ക് സങ്കൽപ്പിക്കാൻ പോലുമാകില്ല. കഠിനാദ്ധ്വാനം, ഉറക്കം പോലുമില്ലാതെ അദ്ധ്വാനിച്ച രാത്രികൾ, ഇടവേളകൾ ഇല്ലാത്ത ഷൂട്ടിങ്ങ്, റിഹേഴ്സലുകൾ എല്ലാം ഇപ്പോൾ വിജയം പ്രാപിച്ചിരിക്കുന്നു. ഒപ്പം സ്ക്രീനിൽ ഒരു വിസ്മയവും സൃഷ്ടിച്ചിരിക്കുന്നു. അഭിനന്ദനങ്ങൾ.”