Wednesday, December 19

കേശവനിൽ നിന്ന് സത്യനിലേക്ക്; വീണ്ടും ഹിറ്റ് സ്വന്തമാക്കാൻ ഫ്രഞ്ച് വിപ്ലവുമായി സണ്ണി വെയ്ൻ എത്തുന്നു

Google+ Pinterest LinkedIn Tumblr +

നിവിൻ പോളി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ബ്രഹ്മാണ്ഡ ചിത്രം കായംകുളം കൊച്ചുണ്ണി സൂപ്പർ ഹിറ്റിൽ നിന്നും മെഗാഹിറ്റിലേക്ക് ജൈത്രയാത്ര തുടർന്ന് കൊണ്ട് ഇരിക്കുകയാണ്.കളക്ഷൻ റെക്കോർഡുകൾ ഭേദിച്ച് കൊണ്ട് മുന്നേറുന്ന ചിത്രത്തിന് തിയറ്ററുകളിൽ ഇപ്പോളും ഹൗസ് ഫുൾ ഷോകളാണ് ഉള്ളത്.

ചിത്രത്തിൽ നിവിനോടൊപ്പം തന്നെ മർമ്മ പ്രധാനമായ കഥാപാത്രത്തെ അവതരിപ്പിച്ച നടനാണ് യുവതാരം സണ്ണി വെയ്ൻ.കേശവൻ എന്ന നെഗറ്റീവ് കഥാപാത്രമായി സണ്ണി വെയ്ൻ കൈയടി അർഹിക്കുന്ന പ്രകടനമാണ് കാഴ്ച വെച്ചത്. സിനിമാ മേഖലയിൽ നിന്നുള്ള നിരവധി പേരും സിനിമാ പ്രേമികളും സണ്ണി വെയ്നെ അഭിനന്ദനം കൊണ്ട് പൊതിയുന്ന കാഴ്ചയാണ് ഇപ്പോൾ കാണുവാൻ സാധിക്കുന്നത്.

കൊച്ചുണ്ണിയുടെ വലിയ വിജയം അവസാനിക്കുന്നതിന് മുൻപ് തന്നെ സണ്ണി വെയ്ന്റെ മറ്റൊരു ചിത്രം കൂടി തിയറ്ററുകളിൽ എത്തുകയാണ്. സണ്ണി വെയ്ൻ നായകനായ ഫ്രഞ്ച് വിപ്ലവം ഈ വരുന്ന വെള്ളിയാഴ്ച മുതൽ തിയറ്ററുകളിൽ എത്തും.

മജു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സത്യൻ എന്ന നാട്ടിൻ പുറത്ത് സണ്ണി അവതരിപ്പിക്കുന്നത്. തുടരെ തുടരെ മികച്ച പ്രകടനങ്ങളുമായി അമ്പരപ്പിക്കുന്ന സണ്ണി വെയ്ന്റെ മറ്റൊരു മികച്ച സിനിമയാകട്ടെ ഫ്രഞ്ച് വിപ്ലവം എന്ന് ആശംസിക്കാം.

Share.

About Author

Leave A Reply