Monday, October 22

അന്ന് പ്രളയകാലത്ത് രക്ഷകനായി; ഇപ്പോൾ തീയറ്ററുകളിൽ ജനപ്രളയത്തിന് കാരണവും..!

Google+ Pinterest LinkedIn Tumblr +

നിനച്ചിരിക്കാതെ കേരളത്തെ വിഴുങ്ങിയ മഹാപ്രളയത്തിൽ ഒന്ന് അന്ധാളിച്ച് നിന്നെങ്കിലും മലയാളികൾ ഒറ്റക്കെട്ടോടെ അതിനെ നേരിട്ട് തിരിച്ചുവരവിന്റെ പാതയിൽ മുന്നേറുന്ന ഒരു കാഴ്‌ചയാണ്‌ ഈ അടുത്ത് നമ്മൾ കണ്ടത്. പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ പണ്ഡിതനെന്നോ പാമരനെന്നോ വ്യത്യാസമില്ലാതെ എല്ലാവരും ഒന്നായിരുന്ന ആ സമയത്ത് തന്റെ പ്രവർത്തനം കൊണ്ട് ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ ഒരാൾ ആയിരുന്നു യുവനടൻ ടോവിനോ തോമസ്. രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയ ടോവിനോയെ അഭിനന്ദിച്ചും പിന്തുണച്ചും ഒട്ടേറെ പേർ വന്നിരുന്നു.

പ്രളയാനന്തരം സിനിമ ലോകവും മന്ദീഭവിച്ച ഒരു അവസ്ഥയിലായിരുന്നു. റിലീസുകളുടെ കാര്യത്തിൽ അനശ്ചിതത്വം വന്നപ്പോൾ ആഴ്‌ചയിൽ ഒരു ചിത്രമെന്ന നിലയിൽ റിലീസ് നടത്തുവാനാണ് ഫിലിം ചേംബർ തീരുമാനമെടുത്തത്. പ്രളയം വിഴുങ്ങിയ നാട്ടിൽ സിനിമ കാണാൻ പ്രേക്ഷകർ തീയറ്ററുകളിൽ എത്തുമോയെന്നായിരുന്നു എല്ലാവരുടെയും സംശയം. അതിനെല്ലാം അറുതി വരുത്തിയിരിക്കുകയാണ് ടോവിനോ തന്നെ നായകനായ തീവണ്ടി എന്ന ചിത്രം. വൈകിയെത്തിയ തീവണ്ടിയാണെങ്കിലും പ്രേക്ഷകരുടെ മനം കീഴടക്കിയിരിക്കുകയാണ് തീവണ്ടി. ആദ്യ മൂന്ന് ദിനം കൊണ്ട് തന്നെ ആറു കോടിക്കടുത്ത് കളക്ഷൻ ചിത്രം നേടിയെന്നാണ് റിപ്പോർട്ട്. ടോവിനോ എന്ന നടനേക്കാൾ ചിത്രം കൈകാര്യം ചെയ്യുന്ന വിഷയം തന്നെയാണ് തീവണ്ടിയെ പ്രേക്ഷകർക്ക് ഇരുകൈയ്യും നീട്ടി സ്വീകരിക്കുവാനുള്ള കാരണമായി നിലനിൽക്കുന്നത്. ഫെലിനി സംവിധാനം നിർവഹിച്ച ചിത്രം ചെയിൻ സ്‌മോക്കറായ ബിനീഷിന്റെ ജീവിതമാണ് വരച്ചുകാണിക്കുന്നത്. ഒപ്പം സമൂഹത്തിന് ഒരു സന്ദേശത്തെക്കാളുപരി മാതൃക കാണിച്ചു കൊടുത്തിരിക്കുകയാണ്. ഹൗസ്‌ഫുൾ ഷോകളും എക്സ്ട്രാ ഷോകളുമായി തീവണ്ടി ചൂളം വിളിച്ചു മുന്നേറുകയാണ്… മലയാളിക്ക് നല്ല സിനിമയോടുള്ള സ്നേഹവും..!

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം നിർവഹിക്കുന്ന ലൂസിഫറിൽ ഒരു പ്രധാന കഥാപാത്രത്തെ ടോവിനോയാണ് അവതരിപ്പിക്കുന്നത്. കൂടാതെ മാരി 2ൽ വില്ലൻ വേഷവും ടോവിനോ കൈകാര്യം ചെയ്യുന്നുണ്ട്. മധുപാൽ ഒരുക്കുന്ന കുപ്രസിദ്ധ പയ്യനും പ്രതീക്ഷകൾ പകരുന്നുണ്ട്.

Share.

About Author

Leave A Reply