ആക്ഷനും പ്രണയവും നിറച്ച് ടോവിനോയെ നായകനാക്കി മധുപാൽ ഒരുക്കുന്ന ഒരു കുപ്രസിദ്ധ പയ്യൻ ഈ വെള്ളിയാഴ്ച തീയറ്ററുകളിൽ എത്തുകയാണ്. നിമിഷ സജയൻ, അനു സിത്താര എന്നിവരാണ് ചിത്രത്തിലെ നായികമാർ. ട്രൈലെറുകളും ഗാനങ്ങളും കൊണ്ട് ഇതിനകം തന്നെ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയ ചിത്രത്തിലെ ഒരു സ്റ്റണ്ട് സീൻ പുറത്തുവിട്ടിരിക്കുകയാണ് ടോവിനോ. പോത്തുമായുള്ള ഒരു മൽപിടുത്തതിന്റെ വീഡിയോ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ടോവിനോ തോമസ് ഷെയർ ചെയ്തിരിക്കുന്നത്.