ദുരന്തമുഖത്ത് കേരളത്തിന് വേണ്ടത്ര കേന്ദ്ര ശ്രദ്ധയോ ദേശീയ പരിഗണനയോ കിട്ടുന്നില്ലെന്ന് നടന് ടോവിനോ തോമസ്. ദുരന്തമുഖത്ത് നേരിട്ടിറങ്ങി ഏറ്റവുമധികം പ്രവര്‍ത്തനങ്ങള്‍ നടത്തിയ താരമാണ് ടോവിനോ. കൂടുതല്‍ ദേശീയ പരിഗണനയും സഹായവും കേരളത്തില്‍ എത്തിക്കണമെന്ന് ആവശ്യപ്പെടുന്ന ടോവിനോ ഇതിനായി പങ്കുവെച്ച വാചകം ഇതാണ്.
‘ 100 പശുക്കളും പ്രളയത്തില്‍ കുടുങ്ങി (1,00,000 മനുഷ്യര്‍ക്കൊപ്പം) കേരള പ്രളയത്തില്‍ ദേശീയ ശ്രദ്ധ പതിയുക’ .പ്രധാനമന്ത്രി പ്രഖ്യാപിച്ച 500 കോടി മതിയാകില്ലെന്നും ദേശീയ ദുരന്തമെന്ന് പ്രഖ്യാപിക്കണമെന്നും ടോവിനോ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ വളരെ സജീവമായിരുന്നു ടൊവിനോ. സ്വദേശമായ ഇരിങ്ങാലക്കുടയിലെ ക്യാമ്പുകളില്‍ സാധനങ്ങള്‍ എത്തിക്കാനും വേണ്ട സാധനങ്ങളെ കുറിച്ച് അറിയിക്കുക എന്ന പ്രവര്‍ത്തനങ്ങളിലൊക്കെ ടൊവിനോ ഉണ്ടായിരുന്നു. വീട് നഷ്ടപ്പെട്ടവര്‍ക്ക് തന്റെ വീട്ടില്‍ താമസിക്കാമെന്നും ടൊവിനോ പറഞ്ഞു.