കഠിനാധ്വാനത്തിന്റെയും വിട്ടുകൊടുക്കാൻ മനസ്സില്ലാത്തതിന്റെയും തികഞ്ഞ ഒരു അദ്ധ്യായമായി തമിഴ് സിനിമയിൽ നിറഞ്ഞുനിൽക്കുന്ന നടനാണ് വിജയ് സേതുപതി. താഴെത്തട്ടിൽ നിന്നും ഉയർന്നു വന്നതിനാൽ കഷ്ടപ്പാടുകൾ എന്താണെന്ന് നന്നായിട്ടറിയാവുന്ന നടൻ. അതിനനുസൃതമാണ് അദ്ദേഹത്തിന്റെ ഓരോ പ്രവൃത്തികളും. കഴിഞ്ഞ ദിവസം സിനിമാലോകത്തെ സ്റ്റണ്ട് ആർട്ടിസ്റ്റുകളുടെ യൂണിയൻ സംഘടിപ്പിച്ച ചടങ്ങിൽ രക്തം ദാനം ചെയ്ത് വിജയ് സേതുപതി പറഞ്ഞ ആ വാക്കുകൾ തന്നെ അതിനുള്ള ഉദാഹരണമാണ്. “നിങ്ങളെപ്പോലെയുള്ള സ്റ്റണ്ട് ആർട്ടിസ്റ്റുകൾ സിനിമയിലെ ആക്ഷൻ രംഗങ്ങളിൽ ഞങ്ങൾക്കായി നിങ്ങളുടെ രക്തം ചിന്തുന്നു. ഞാൻ ഈ രക്തം കൊടുക്കുന്നത് നിങ്ങളോടുള്ള നന്ദിസൂചകമായാണ്.” ഇതുപോലെ താഴെത്തട്ടിലുള്ള കലാകാരന്മാരുടെ പ്രയത്നങ്ങളേയും വിലമതിക്കുന്ന നടന്മാരെയാണ് നമുക്കാവശ്യം.
New ‘salt and pepper’ hero #VijaySethupathi at an event organized by the stunt union. He donated his blood.. “Stunt ppl like you shed your blood for the action scenes in our films. I see my blood donation as my mark of Thanksgiving to you” ? pic.twitter.com/JEkV1lquHY
— Kaushik LM (@LMKMovieManiac) April 17, 2018