വിക്രമിനെ നായകനാക്കി കർണൻ ഒരുക്കുവാനുള്ള തയ്യാറെടുപ്പിലാണ് ആർ എസ് വിമൽ ഇപ്പോൾ.ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ദ്രുതഗതിയിൽ തന്നെ പുരോഗമിക്കുകയാണ്.കര്‍ണ്ണന്റെ കഥ കേട്ടപ്പോള്‍ തന്നെ വിക്രം സമ്മതമറിയിച്ചു. കര്ണ്ണനാകാനുള്ള തയ്യാറെടുപ്പുകള്‍ അദ്ദേഹം തുടങ്ങിക്കഴിഞ്ഞു. അതിനായി പ്രത്യേക വര്‍ക്ക് ഔട്ടുകള്‍ ആരംഭിച്ചു. കുതിരയോട്ടവും ആയോധനമുറകളും വിദേശത്തുപോയി അഭ്യസിക്കാനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം,വിമല്‍ പറഞ്ഞു.
ഇപ്പോൾ കർണൻ വൈകുന്നതിലുള്ള നിരാശ പങ്കു വെക്കുകയാണ് വിക്രം.ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങാൻ വേണ്ടി താൻ അക്ഷമനായി കാത്തിരിക്കുകയാണ് എന്നും എത്രയും വേഗം ചിത്രം തുടങ്ങട്ടെ എന്ന് ആശംസിക്കുന്നു എന്നും വിക്രം പറഞ്ഞു.പുതിയ ചിത്രമായ കടാരം കൊണ്ടാന്റെ പ്രൊമോഷൻ ഭാഗമായി തിരുവനന്തപുരത്ത് സംസാരിക്കുകയായിരുന്നു വിക്രം.
കര്ണ്ണനെന്ന ബിഗ്ബജറ്റ് ചിത്രത്തില്‍ നായകനായി ആദ്യം നിശ്ചയിച്ചിരുന്നത് പൃഥ്വിരാജിനെയായിരുന്നു. അവസാനം പൃഥിയ്ക്ക് പകരം വിക്രം കര്‍ണ്ണനെ അവതരിപ്പിക്കുന്നതായി വാര്‍ത്തകള്‍ വന്നു. ഇത് വലിയ വിവാദങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ സൃഷ്ടിച്ചത് . ആര് എസ് വിമലിനെതിരെ വലിയ വിമര്‍ശനങ്ങളുണ്ടായി. എന്നാല്‍ പൃഥ്വിയ്ക്ക് ഡേറ്റില്ലാത്തതിനാലാണ് ഇങ്ങനെയൊരു തീരുമാനത്തിലെത്തിയതെന്ന് വെളിപ്പെടുത്തി സംവിധായകന് രംഗത്തു വന്നിരുന്നു.