വയലനിസ്റ്റ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടു. തിരുവനന്തപുരം പള്ളിപ്പുറത്തു വച്ച് പുലർച്ചെ 4.30 ഓടെ നിയന്ത്രണം വിട്ട കാർ മരത്തിലിടക്കുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണു സൂചന.
നിയന്ത്രണം വിട്ട കാര്‍ സമീപത്തെ മരത്തിലിടിച്ചാണ് അപകടമുണ്ടായത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് സൂചന.
മരത്തിലിടിച്ച് കാറിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. മലയാളത്തിലെ യുവ സംഗീതജ്ഞരില്‍ ഏറ്റവും ശ്രദ്ധേയനാണ് ബാലഭാസ്കര്‍. പഠനകാലത്ത് തന്നെ വയലിന് മികവ് കാട്ടിയ പ്രതിഭയാണ് ബാലഭാസ്കര്‍. എആര്‍ റഹ്മാനെ പോലുള്ള സംഗീതജ്ഞരും ബാലഭാസ്കറിന്റെ മികവുകളെ അംഗീകരിച്ചിട്ടുണ്ട്.
മൂന്ന് വയസ് മുതല്‍ വയലിനിസ്റ്റായ അമ്മാവന് ബി.ശശികുമാറിന്റെ ശിക്ഷണത്തില്‍ ചിട്ടയായി സംഗീതം അഭ്യസിച്ച ബാലഭാസ്കര്‍ ആദ്യമായി വയലിനുമായി സ്റ്റേജില്‍ എത്തിയത് പന്ത്രണ്ടാം വയസിലാണ്.