ആരാധകർ ഏറെ ഇഷ്ടപെടുന്ന താര കുടുംബമാണ് കംപ്ലീറ്റ് ആക്ടർ മോഹൻലാലിന്റേത്. താരം പങ്കുവയ്ക്കുന്ന കുറിപ്പുകളും ചിത്രങ്ങളും എല്ലാം നിമിഷനേരംകൊണ്ട് വയറൽ ആകാറുണ്ട്. ഈയടുത്ത നാളുകളിൽ വിസ്മയ പങ്കുവെച്ച ഒരു ബുക്ക് പുറത്ത് എത്തിയതോടെയാണ് താര പുത്രിയുടെ ഉള്ളിലെ കലാകാരിയെ ലോകം തിരിച്ചറിഞ്ഞത്. സ്വന്തമായി എഴുതിയ കവിതകളും വരച്ച ചിത്രങ്ങളും ചേർത്ത് ഗ്രൈൻസ് ഓഫ് സ്റ്റാർ ഡസ്റ്റ് എന്ന പേരിലാണ് വിസ്മയ ഒരു ബുക്ക് പ്രസിദ്ധീകരിച്ചത്.
ബുക്ക് ആരാധകർക്കായി പങ്കുവെച്ചുകൊണ്ട് വിസ്മയ തന്നെയാണ് ഇക്കാര്യം ലോകത്തെ അറിയിച്ചത്. മോഹൻലാലിനും മകൻ പ്രണവ് മോഹൻലാലിനും ആക്ഷൻ സിനിമകളോട് ഒരേപോലെ ഇഷ്ടമാണ്. ഇപ്പോൾ അച്ഛനും ചേട്ടനും മാത്രമല്ല തനിക്കും ആക്ഷൻ രംഗങ്ങൾ വഴങ്ങുമെന്ന് തെളിയിക്കുകയാണ് വിസ്മയ. തായ് ആയോധനകല പരിശീലിക്കുന്നതിന്റെ വിസ്മയയുയെ വീഡിയോ ആണ് ഇപ്പോൾ വൈറലാവുന്നത്. നിമിഷ നേരം കൊണ്ടാണ് ഈ വീഡിയോ ആരാധകർ ഏറ്റെടുത്തത്.