മലയാളത്തിൽ ഏറ്റവും കൂടുതൽ സ്ത്രീവിരുദ്ധ ഡയലോഗുകൾ പറഞ്ഞിട്ടുള്ളത് മലയാളത്തിലെ രണ്ട് സൂപ്പർ സ്റ്റാറുകൾ തന്നെയാണ് എന്ന് സംവിധായകൻ ഡോ:ബിജു. ഇതിലൂടെ അവരുടെ സാംസ്കാരിക അപചയം ആണ് അവർ സൂചിപ്പിക്കുന്നതെന്നും സംവിധായകൻ തുറന്നടിച്ചു .കൗമുദിക്ക് അനുവദിച്ച അഭിമുഖത്തിലാണ് സംവിധായകൻ ബിജു ഈ വിഷയത്തിൽ വാചാലനായത്.
‘മലയാളത്തില്‍ ഏറ്റവും കൂടുതല്‍ സ്ത്രീവിരുദ്ധ ഡയലോഗുകൾ പറഞ്ഞിട്ടുള്ളത് സൂപ്പര്‍ താരങ്ങള്‍ തന്നെയാണ് . അവര്‍ അതിനെ പറ്റി ഉത്കണ്ഠപ്പെട്ടില്ല. ശരിയാണ്, ആരോ എഴുതി തരുന്ന സംഭാഷണങ്ങള്‍ അവര്‍ പറയുന്നു. അവര്‍ക്ക് വേണമെങ്കില്‍ അത് പറയാം. പക്ഷേ എങ്കില്‍ പോലും സിനിമാ ഇന്‍ഡസ്ട്രിയെ മുഴുവന്‍ നിയന്ത്രിക്കാന്‍ കഴിയുന്ന രണ്ട് പേര് അതില്‍ ശ്രദ്ധ ചെലുത്തിയില്ല എന്ന് പറയുന്നത് അവരുടെ സാംസ്കാരിക അപചയമാണ്.’
‘ഇത്തരത്തിൽ ഉള്ള സംഭാഷണങ്ങള്‍ വേണോ എന്ന് അവർ ചിന്തിക്കണമായിരുന്നു. അതിനെ കൈയടിക്കാന്‍ കുറച്ച് ഫാന്‍സ് എന്ന് പറഞ്ഞ ആളുകളും. അങ്ങനെയൊരു ധാര മലയാള സിനിമയില്‍ ഉണ്ടായിട്ടുണ്ട്. അതിന് എതിരെയുള്ള ആദ്യ കല്ലേറാണ് ഡബ്ല്യു.സി.സി. ചെറുപ്പക്കാരായിട്ടുള്ളവര്‍ ബോള്‍ഡായ സിനിമകള്‍ എടുക്കാന്‍ തുടങ്ങിയിരിക്കുന്നതും മാറ്റത്തിന്റെ ഭാഗമാണ്. മാറ്റം ഉണ്ടാക്കുന്നവര്‍ പഴയതിലേക്ക് പോകാതിരിക്കുക എന്നത് പ്രധാനമാണ്.’ ബിജു പറഞ്ഞു.