Tuesday, August 11

പുതിയ മേക്ക്ഓവറിൽ പാർവതി;പുതിയ ഫോട്ടോഷൂട്ട് വീഡിയോ വൈറലാകുന്നു

Pinterest LinkedIn Tumblr +

നടി പാർവതി തിരുവോത്ത് പുതിയ മേക്കോവറിൽ എത്തിയിരിക്കുകയാണ്. ജെഎഫ്ഡബ്ലു മാസികയ്ക്കുവേണ്ടി താരം നടത്തിയ ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മൂന്നു വ്യത്യസ്ത മേക്കോവറുകളിലാണ് താരം എത്തിയത്. അഭിനയ മികവുകൊണ്ട് മലയാള സിനിമാ രംഗത്ത് തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് പാർവതി തിരുവോത്ത്. ഈ വർഷം പാർവതിയെ സംബന്ധിച്ചിടത്തോളം മികവുറ്റ കഥാപാത്രങ്ങൾ സമ്മാനിച്ച ഒന്നായിരുന്നു. ഈ വർഷം രണ്ടു ചിത്രങ്ങളാണ് താരത്തിന്റേതായി എത്തിയത്.

മനു അശോകൻ സംവിധാനം ചെയ്ത ഉയരെ എന്ന ചിത്രത്തിലെ പല്ലവി എന്ന കഥാപാത്രം പാർവതിക്ക് നേടിക്കൊടുത്തത് വലിയ വിജയമാണ്. ചിത്രം രചിച്ചത് ബോബി- സഞ്ജയ് ടീം ആണ്. അതിനുശേഷം പാർവതി എത്തിയത് കഴിഞ്ഞ വർഷം കോഴിക്കോട് ഉണ്ടായ നിപ വൈറസ് ദുരന്തത്തെ ആസ്പദമാക്കി നിർമ്മിച്ച വൈറസ് എന്ന ചിത്രത്തിൽ ആയിരുന്നു. ആഷിക് അബു ആണ് ചിത്രം ഒരുക്കിയത്. ടേക്ക്ഓഫിനു ശേഷം മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലും നായികയായെത്തുന്നത് പാർവ്വതിയാണ്. ചിത്രത്തിൽ നായകവേഷത്തിലെത്തുന്നത് ഫഹദ് ഫാസിൽ ആണ്.

“Lucifer”
Loading...
Share.

About Author

Comments are closed.