Monday, January 25

മത്സരം കടുക്കുന്നു, വമ്പന്മാരും ഇളമുറക്കാരും തമ്മിൽ ഏറ്റുമുട്ടൽ

Pinterest LinkedIn Tumblr +

സംസ്ഥാന ചലച്ചിത്ര അവാർഡിനുള്ള മത്സരം രണ്ടാം ഘട്ടത്തിലേക്കു കടന്നു. മത്സര രംഗത്തുള്ള 110 ചിത്രങ്ങൾ ജൂറി അംഗങ്ങൾ രണ്ടായി തിരിഞ്ഞു കണ്ട ശേഷം അതിൽ മികച്ച 20–21 സിനിമകൾ എല്ലാവരും ചേർന്നു വീണ്ടും കാണുന്ന ഘട്ടമാണ് ഇനി. മത്സര രംഗത്തുള്ളവയിൽ ഇരുപതോളം സിനിമകൾ മാത്രമാണ് മികച്ചു നിൽക്കുന്നത്.ഇതിൽ നിന്നു മൂന്നാം റൗണ്ടിൽ എത്തുന്ന അഞ്ചോ ആറോ ചിത്രങ്ങൾ ഏതൊക്കെയെന്ന് അറിയാനാണ് ഇനിയുള്ള കാത്തിരിപ്പ്.ഈ സിനിമകളായിരിക്കും വിവിധ അവാർഡുകൾ നേടുക.

അവാർഡിനുള്ള മത്സരത്തിൽ പ്രശസ്ത സംവിധായകരുമായി പുതുമുഖ സംവിധായകർ ശക്തമായി ഏറ്റുമുട്ടുന്നുവെന്നതാണ് ഇത്തവണത്തെ പ്രത്യേകത.സനൽകുമാർ ശശിധരന്റെ വിവാദ ചിത്രം എസ്.ദുർഗ മത്സര രംഗത്തുണ്ട്. മമ്മൂട്ടി, മോഹൻലാൽ, ദിലീപ്, പൃഥ്വിരാജ്,കുഞ്ചാക്കോ ബോബൻ,ഫഹദ് ഫാസിൽ, നിവിൻ പോളി, ജയസൂര്യ, ദുൽക്കർ സൽമാൻ,ആസിഫ് അലി, വിനിത് ശ്രീനിവാസൻ,ബിജു മേനോൻ,ടൊവിനോ തോമസ് തുടങ്ങിയവർ നായകന്മാരായ ചിത്രങ്ങൾ മത്സര രംഗത്തുണ്ട്.നായികമാരിൽ മഞ്ജു വാരിയരുടെയും പാർവതിയുടെയും സിനിമകൾ മാറ്റുരയ്ക്കുന്നു.

താരങ്ങൾ ആരുമില്ലാതെ മികച്ച ചിത്രങ്ങളുമായെത്തി ഇവരെ കടത്തി വെട്ടാനുള്ള ശ്രമത്തിലാണ് മറ്റു ചില സംവിധായകർ.ആർട്ട് പടങ്ങൾ മുതൽ ആട് ടു,മായാനദി തുടങ്ങിയ പുതിയ വാണിജ്യ ചിത്രങ്ങൾ വരെ മത്സരിക്കുന്നു. കഴിഞ്ഞ രാജ്യാന്തര ചലച്ചിത്ര മേളയിൽ മികച്ച നവാഗത സംവിധായകനുള്ള രജത ചകോരം നേടിയ സഞ്ജു സുരേന്ദ്രൻ ഏദൻ എന്ന ചിത്രവുമായി രംഗത്തുണ്ട്. മുൻ വർഷങ്ങളിൽ അവാർഡ് നേടിയിട്ടുള്ള ശ്യാമപ്രസാദ്,ദിലീഷ് പോത്തൻ,പ്രിയനന്ദനൻ, എം.ബി.പത്മകുമാർ,ആർ.ശരത്,വിപിൻ വിജയ്, എം.എ.നിഷാദ്,അരുൺകുമാർ അരവിന്ദ് തുടങ്ങിയവർ ഇത്തവണ പുതിയ ചിത്രങ്ങളുമായി ഗോദയിലിറങ്ങിയിരിക്കുന്നു.

ജയരാജും ലിജോ ജോസ് പെല്ലിശേരിയും രണ്ടു സിനിമകൾ വീതം അവാർഡിനു സമർപ്പിച്ചിട്ടുണ്ട്. ജയരാജിന്റെ ഭയാനകം,വീരം ലിജോ ജോസ് പെല്ലിശേരിയുടെ അങ്കമാലി ഡയറീസ്, ഈ മ യൗ എന്നിവയാണ് മത്സര രംഗത്തുള്ളത്.

സിനിമകളുടെ സ്ക്രീനിങ് തിരുവനന്തപുരത്തെ കിൻഫ്ര ഫിലിം ആൻഡ് വിഡിയോ പാർക്കിൽ നടക്കുകയാണ്. അവാർഡ് പ്രഖ്യാപനം എട്ടു മുതൽ ഏതു ദിവസവും ഉണ്ടാകാം. എല്ലാ സിനിമകളും സൂക്ഷ്മമായി വിലയിരുത്താൻ വൈകുന്ന പക്ഷം പ്രഖ്യാപനം 12 വരെ നീളാം. അവാർഡ് നിശ്ചയിച്ചു കഴിഞ്ഞാൽ ഉടനടി പ്രഖ്യാപിച്ചില്ലെങ്കിൽ ചോരും. ഈ സാഹചര്യത്തിൽ അധികം നീട്ടിക്കൊണ്ടു പോകാനാവില്ല.

നല്ല സിനിമയെ സ്നേഹിക്കുന്നവരും മികച്ച സിനിമകൾ തിരിച്ചറിയാൻ ശേഷിയുമുള്ളവരുമാണ് ഇത്തവണത്തെ ജൂറി അംഗങ്ങൾ എല്ലാവരും.സംവിധായകൻ ടി.വി ചന്ദ്രൻ ചെയർമാനായ ജൂറിയിൽ സംവിധായകരായ ഡോ. ബിജു, മനോജ് കാന, സൗണ്ട് എൻജിനിയർ വിവേക് ആനന്ദ്, കാമറാമാൻ സന്തോഷ് തുണ്ടിയിൽ, സംഗീത സംവിധായകൻ ജെറി അമൽദേവ്, തിരക്കഥാകൃത്ത് ചെറിയാൻ കൽപകവാടി, എഴുത്തുകാരനും നിരൂപകനുമായ ഡോ. എം. രാജീവ്കുമാർ, നടി ജലജ എന്നിവരാണ് അംഗങ്ങൾ.ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചുവാണ് മെംബർ സെക്രട്ടറി.

ഇത്തവണ മത്സരിക്കുന്ന പടങ്ങളിൽ ഏഴെണ്ണം ബാല ചിത്രങ്ങളാണ്.മത്സര രംഗത്തുള്ള സിനിമകളും സംവിധായകരുടെ പേരും ചുവടെ.

ടെലിസ്കോപ്(എം.ബി.പത്മകുമാർ)ആഷിക്ക് വന്ന ദിവസം(ക്രിഷ് കൈമൾ)തൊണ്ടി മുതലും ദൃക്സാക്ഷിയും (ദിലീഷ് പോത്തൻ) മൈ സ്കൂൾ (പപ്പൻ പയറ്റുവിള) പശു(എം.ഡി.സുകുമാരൻ) സഖാവ്(സിദ്ധാർഥ് ശിവ)പുള്ളിക്കാരൻ സ്റ്റാറാ (ശ്യാം ധർ) മണ്ണാംകട്ടയും കരിയിലയും (അരുൺ)നീ മാത്രം സാക്ഷി (ഗുരു) രാമന്റെ ഏദൻ തോട്ടം(രഞ്ജിത് ശങ്കർ)താൻ(മായാ ശിവ)പുണ്യാളൻ പ്രൈവറ്റ് ലിമിറ്റ‍ഡ്(രഞ്ജിത് ശങ്കർ)ഒറ്റമുറി വെളിച്ചം(രാഹുൽ റിജി നായർ)എബി(ശ്രീകാന്ത് മുരളി)കുഞ്ഞിരാമന്റെ കുപ്പായം (സിദ്ദിക്ക് ചേന്നമംഗലൂർ) ഹാദിയ(പി.സി.ലതീഷ്,ഉണ്ണി പ്രണവം) ഷ്റിക്ക് (മനു കൃഷ്ണ)ടേക്ക് ഇറ്റ് ഈസി (എ.കെ.സത്താർ) സൺഡേ ഹോളി ഡേ(ജിസ് ജോയ്)കെയർ ഓഫ് സൈരാബാനു(ആന്റണി സോണി)

രക്ഷാധികാരി ബൈജു ഒപ്പ്(ടി.പി.പ്രമോദ്)സദൃശ്യ വാക്യം 24:29(എം.പ്രശാന്ത്)ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള(അൽത്താഫ് സി. സലീം) പറവ(സൗബിൻ ഷാഹിർ)കോമ്രേഡ് ഇൻ അമേരിക്ക–സിഐഎ(അമൽ നീരദ്)ഉല(ജി.കൃഷ്ണസ്വാമി) അതിശയങ്ങളുടെ വേനൽ(പ്രശാന്ത് വിജിൽ)മെല്ലെ(ഉലഹന്നാൻ ബിനു)ഏദൻ(സഞ്ജു സുരേന്ദ്രൻ)പുഴ(കെ.എ.സുരേന്ദ്രൻ)ശ്രീഹള്ളി(സച്ചിൻ രാജ്)സ്റ്റെതസ്കോപ്(സുരേഷ് ഇരിങ്ങല്ലൂർ)ലാലിബേല(ബിജു ബെർണാഡ്)ഖരം(‍‍‍‍ഡോ.പി.വി.ജോസ്)ഒന്നുമറിയാതെ(സജീവ് വ്യാസ)മറവി(സന്തോഷ് ബാബു സേനൻ,സതീഷ് ബാബു സേനൻ‌)സവാരി(ടി.അശോക് കുമാർ)ചോദ്യം(ബിജു സുകുമാർ)സഖാവിന്റെ പ്രിയ സഖി (സിദ്ദിക്ക് താമരശേരി) ചക്കരമാവിൻ കൊമ്പത്ത് (ടോണി ചിറ്റോട്ട്കളം)

കിണർ (എം.എ.നിഷാദ്) പാതിരാക്കാലം(പ്രിയനന്ദനൻ)മായാ നദി(ആഷിക്ക് അബു)രണ്ടു പേർ(പ്രേംശങ്കർ)കടംകഥ(സെന്തിൽ രാജൻ)മഴയത്ത് (സുവീരൻ) അകത്തോ പുറത്തോ(സുദേവൻ)സ്ലീപ്‌ലെസ്‌ലി യുവേഴ്സ്(ഗൗതം സൂര്യ)വില്ലൻ(ബി.ഉണ്ണികൃഷ്ണൻ)നിലാവറിയാതെ(ഉത്പൽ വി.നായനാർ) ദ് ക്രാബ്(ഭരതൻ ഞാറയ്ക്കൽ)പരീത് പണ്ടാരി(ഗഫൂർ വൈ ഇല്ലിയാസ്)സ്വയം(ആർ.ശരത്)വെളിപാടിന്റെ പുസ്തകം(ലാൽ ജോസ്)ഡ്രൈ(വൈശാഖ് പുന്ന)എന്റെ പ്രിയതമന്(പി.സേതുരാജൻ)പ്രതിഭാസം(വിപിൻ വിജയ്)

ഹൂ ആം ഐ(പി.ആർ.ഉണ്ണികൃഷ്ണൻ)സോളോ(ബിജോയ് നമ്പ്യാർ)ഹേയ് ജൂഡ്(ശ്യാമ പ്രസാദ്)ഉദാഹരണം സുജാത(ഫാന്റം പ്രവീൺ)ആളൊരുക്കം(അഭിലാഷ്) വിമാനം(പ്രദീപ് എം.നായർ)ഏലിയാമ്മച്ചിയുടെ ആദ്യത്തെ ക്രിസ്മസ്(ബെന്നി ആശംസ)തൃശിവപേരൂർ ക്ലിപ്തം(രതീഷ്കുമാർ)ബോൺസായി(സന്തോഷ്കുമാർ പെരിങ്ങേത്ത്)തീരം(സഹീദ് അറാഫത്ത്)ടേക്ക് ഓഫ്(മഹേഷ് നാരായണൻ) കാറ്റ്(അരുൺകുമാർ അരവിന്ദ്)

ഈട(ബി.അജിത്കുമാർ)ടിയാൻ(ജി.എൻ.കൃഷ്ണകുമാർ)എസ്.ദുർഗ(സനൽകുമാർ ശശിധരൻ)ദ ഗ്രേറ്റ് ഫാദർ(ഹനീഫ് അദീനി) ദേവസ്പർശം(വി.ആർ.ഗോപിനാഥ്)സർവോപരി പാലാക്കാരൻ(വേണുഗോപൻ)ദുര്യോധന(പ്രദോഷ് മോഹൻ)ക്ലിന്റ്(ഹരികുമാർ)വർണ്യത്തിൽ ആശങ്ക(സിദ്ധാർഥ് ഭരതൻ)ഇരട്ട ജീവിതം(സുരേഷ് നാരായണൻ) മീസാൻ (ജബ്ബാർ ചെമ്മാട്)

നിന്നെ ഞാൻ പ്രണയിക്കട്ടെ(സുനിൽകുമാർ)ക്രോസ് റോഡ് (വിവിധ സംവിധായകർ)വിശ്വഗുരു(വിജീഷ് മണി)ആട് രണ്ട്(മിഥുൻ മാനുവൽ തോമസ്) ആദം ജോൺ(ജിനു വി.ഏബ്രഹാം)അങ്കമാലി ഡയറീസ്(ലിജോ ജോസ് പെല്ലിശേരി)ഉത്തരം പറയാതെ(കൊല്ലം കെ.രജേഷ്)പൈപ്പിൻ ചുവട്ടിലെ പ്രണയം(ഡോമിൻ ഡിസിൽവ)അച്ചായൻസ്(കണ്ണൻ താമരക്കുളം) അയാൾ ജീവിച്ചിരിപ്പുണ്ട് (കെ.പി.വ്യാസൻ)നിദ്രാടനം(സജി വൈക്കം)ഹിസ്റ്ററി ഓഫ് ജോയ്(വിഷ്ണു ഗോവിന്ദൻ)സ്ഥാനം(ശിവപ്രസാദ്)

ഭയാനകം(ജയരാജ്)രാമലീല(അരുൺഗോപി)വീരം(ജയരാജ്)ലവ് ബോണ്ട(ആർ.രാജേഷ്)എസ്ര(ജയ് ആർ കൃഷ്ണൻ)ഗോദ(ബേസിൽ ജോസഫ്)ഈ മ യൗ(ലിജോ ജോസ് പെല്ലിശേരി)ഒരു മെക്സിക്കൻ അപാരത(ടോം ഇമ്മട്ടി)വിശ്വാസപൂർവം മൻസൂർ (പി.ടി.കുഞ്ഞുമുഹമ്മദ്) ആകാശ മിഠായി(എം.പത്മകുമാർ).

ബാല ചിത്രങ്ങൾ.സ്വനം(ടി.ദീപേഷ്)ഇലകൾ പച്ച പൂക്കൾ മഞ്ഞ(വിജയകൃഷ്ണൻ)മരം പറഞ്ഞത്(ദേവപ്രസാദ് നാരായണൻ)ചിപ്പി(പ്രദീപ് ചൊക്ലി)ജംഗിൾ ഡോട്ട് കോം(അരുൺ നിശ്ചൽ)കളഞ്ഞു പോയ വിത്ത്(ആർ.അനിൽകുമാർ)ദ്രാവിഡ പുത്രി(റോയ് തൈക്കാടൻ).

“Lucifer”
Loading...
Share.

About Author

Leave A Reply