Friday, September 18

സിനിമകളിലും സീരിയലുകളിലും വില്ലന്‍ വേഷങ്ങളിലൂടെയും സ്വഭാവ വേഷങ്ങളിലൂടെയും ശ്രദ്ധേയനായ നടന്‍ കലാശാല ബാബു അന്തരിച്ചു.

Pinterest LinkedIn Tumblr +

സിനിമകളിലും സീരിയലുകളിലും വില്ലന്‍ വേഷങ്ങളിലൂടെയും സ്വഭാവ വേഷങ്ങളിലൂടെയും ശ്രദ്ധേയനായ നടന്‍ കലാശാല ബാബു(68) അന്തരിച്ചു. എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ രാത്രി 12.35നാണ് അന്ത്യം സംഭവിച്ചത്. കുറച്ചു നാളുകളായി ചികിത്സയിലായിരുന്നു.

നാടക വേദികളില്‍ തിളങ്ങിനില്‍ക്കെ ഇണയെത്തേടി എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്. എന്നാല്‍ വേണ്ടത്ര വിജയമാകാഞ്ഞതിനാല്‍ പിന്നെയും നാടകങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. പിന്നീട് സീരിയലുകളില്‍ സജീവമായ അദ്ദേഹം ലോഹിതദാസിന്റെ കസ്തൂരി മാനിലെ വില്ലന്‍ വേഷത്തിലൂടെയാണ് സിനിമയില്‍ ശ്രദ്ധ നേടിയത്.
എന്റെ വീട് അപ്പൂന്റെയും, തൊമ്മനും മക്കളും, റണ്‍വേ തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനം ഏറെ കൈയടി നേടിയിരുന്നു.

“Lucifer”
Loading...
Share.

About Author

Leave A Reply