Sunday, July 21

ഹൃദയം തകർന്ന് ഇന്ത്യ;ന്യൂസിലാന്റിനോട് പരാജയപ്പെട്ട് ഇന്ത്യ ലോകകപ്പിൽ നിന്ന് പുറത്ത്

Google+ Pinterest LinkedIn Tumblr +
“samvritha”

ഇന്ത്യയുടെ ലോകകപ്പ് പോരാട്ടങ്ങൾക്ക് അവസാനം.സെമി ഫൈനലിൽ ന്യൂസിലാൻഡ് 28 റണിനാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്.ധോണിയുടെയും ജഡേജയുടെയും ശ്രമങ്ങൾ വിഫലമായി.
59 പന്തില്‍ നാല് ഫോറും നാല് സിക്സുമടക്കം 77 റണ്‍സെടുത്ത ജഡേജയെ ട്രെന്റ് ബോള്‍ട്ടാണ് പുറത്താക്കിയത്. തൊട്ടടുത്ത ഓവറില്‍ തന്നെ ധോണിയും റണ്ണൗട്ടായി. 72 പന്തില്‍ നിന്ന് 50 റണ്‍സ് നേടിയാണ് ധോണി പുറത്തായത്. പിന്നാലെ ഭുവനേശ്വര്‍ കുമാറും പുറത്തായി. ഇതോടെ അവസാന ഓവറില്‍ ജയിക്കാന്‍ 23 റണ്‍സെന്ന ലക്ഷ്യം ഇന്ത്യക്ക് മുന്നില്‍. ഒരു വിക്കറ്റും കൈയ്യില്‍.

ജെയിംസ് നീഷാമെറിഞ്ഞ അവസാന ഓവറിലെ മൂന്നാം പന്തില്‍ ചഹലും വീണതോടെ വിജയം കിവികള്‍ക്കൊപ്പം പറന്നു.നേരത്തെ, 62 പന്തില്‍ 32 റണ്‍സെടുത്ത് ഹാര്‍ദിക്പാണ്ഡ്യ സാന്‍ഡ്നര്‍ക്ക് വിക്കറ്റ് നല്‍കി മടങ്ങിയിരുന്നു. ഉയര്‍ത്തിയടിക്കാനുള്ള ശ്രമം ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണിന്‍റെ കൈകളില്‍ അവസാനിക്കുകയായിരുന്നു.

24 റണ്‍സിനുള്ളില്‍ നാല്​ വിക്കറ്റ്​ നഷ്​ടമായി വന്‍ തകര്‍ച്ചയിലേക്ക്​ കൂപ്പുകുത്തിയ ഇന്ത്യയെ അഞ്ചാം വിക്കറ്റില്‍ പന്തും ഹര്‍ദിക്​ പാണ്ഡ്യയും ചേര്‍ന്ന്​ രക്ഷിക്കുമെന്ന്​ തോന്നിപ്പിച്ചിരുന്നു.എന്നാല്‍, ഉറച്ചുനിന്നു കളിക്കേണ്ട നേര​ത്ത്​ അനാവശ്യ ഷോട്ടിന്​ ശ്രമിച്ചാണ്​ പന്ത്​ പുറത്തായത്​. സ്​പിന്നര്‍ മിച്ചല്‍ സാന്‍ഡ്​നറെ ഉയര്‍ത്തിയടിക്കാനുള്ള ശ്രമം ബൗണ്ടറി ലൈനിന്​ ഏറെ മുന്നിലായി ഡി ഗ്രാന്‍ഡ്​ഹോമിന്‍െറ കൈയില്‍ അവസാനിക്കുകയായിരുന്നു.

“Lucifer”
Share.

About Author

Comments are closed.