മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ന്റെ മകനായ ദുല്‍ഖര്‍ സല്‍മാനും മേനകയുടെ മകള്‍ കീര്‍ത്തി സുരേഷും ഒന്നിച്ചു അഭിനയിക്കുന്ന ആദ്യ ചിത്രമാണ് മഹാനദി.തന്റെ ആദ്യ തെലുങ്ക് ചിത്രമായ മഹാനടി റിലീസിന് ഒരുങ്ങുന്ന സന്തോഷത്തിലാണ് ദുൽഖർ സൽമാൻ .ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസമാണ് നടന്നത്.ബിഗ് ബജറ്റ് ചിത്രമായ ‘മഹാനടി’യുടെ ഒാഡിയോ ലോഞ്ചിൽ സഹപ്രവര്‍ത്തകരോട് ദുല്‍ഖര്‍ സല്മാന് നന്ദി പറഞ്ഞു.ചിത്രത്തിന്റെ സെറ്റില്‍ എല്ലാവരും എന്നോട് സ്നേഹത്തോടെ ആണ് പെരുമാറിയത്.വിജയ്, സമാന്ത, കീർത്തി ഒപ്പം ഇൗ സിനിമയുടെ അണിയറയിൽ പ്രവർത്തിച്ച എല്ലാവരോടും നന്ദിയുണ്ട് – ദുല്‍ഖര്‍ പറയുന്നു.
കീർത്തിയെ എനിക്ക് ചെറുപ്പം മുതൽ അറിയാം. കീർത്തിയുടെ അമ്മയെ എനിക്ക് വലിയ ഇഷ്ടമാണ്. എന്റെ എല്ലാ സിനിമകളും കണ്ടിട്ട് കീർത്തിയുടെ അമ്മ എനിക്ക് മെസജ് അയയ്ക്കാറുണ്ട് ഞാൻ എപ്പോഴും മറുപടിയും കൊടുക്കാറുണ്ട്. അമ്മയുടെ കാർബൺ കോപ്പിയാണ് കീർത്തി – ദുല്‍ഖര്‍ പറഞ്ഞു.
ചിത്രത്തിന്റെ കഥ പറയാൻ തന്റെ അടുത്ത് വന്ന സംവിധായകൻ നാഗ് അശ്വിനോട് ഇൗ സിനിമ ചെയ്യാൻ നിങ്ങളെ കൊണ്ട് സാധിക്കുമോ എന്ന് താൻ ചോദിച്ചെന്ന് ദുൽക്കർ പറയുന്നു. ‘താങ്കളുടെ രണ്ടാമത്തെ ചിത്രം മാത്രമല്ലെ ഇത്. ഇത്തരത്തിലൊരു വലിയ ചിത്രം ചെയ്യാൻ താങ്കൾക്കാകുമോ ?’ തന്റെ ഇൗ ചോദ്യത്തിന് ആത്മവിശ്വാസത്തോടെ സാധിക്കും എന്ന് നാഗ് മറുപടി പറഞ്ഞതായും ദുൽക്കർ പറഞ്ഞു.
‘എനിക്ക് ഭാഷ അറിയില്ലെന്ന് ഞാൻ പറഞ്ഞു. സാരമില്ല ശരിയാക്കാം എന്നായിരുന്നു മറുപടി. അങ്ങനെ ഞാൻ ജെമിനി ഗണേശനായി. ഇപ്പോൾ ഇൗ വേദിയിൽ നിന്ന് ഞാൻ വൈകാരികമായി സംസാരിച്ചാലും കരഞ്ഞാലുമൊക്കെ നാഗി ചിരിക്കും. ഷൂട്ടിങ്ങ് സമയങ്ങളിലും ഇങ്ങനെ തന്നെയായിരുന്നു. ’ – ദുൽക്കർ പറഞ്ഞു.
Author Admin
Posted on May 3, 2018