നടൻ കുഞ്ചാക്കോ ബോബന് എതിരെ വധഭീഷണി മുഴക്കിയ പ്രതിക്ക് ഒരു വർഷം തടവ് ശിക്ഷ.75 വയസ്സുകാരനായ സ്റ്റാൻലി ജോസഫിനാണ് കോടതി തടവ് ശിക്ഷ വിധിച്ചത് .കുഞ്ചാക്കോബോബന് എതിരെ കഠാര വീശിയായിരുന്നു പ്രതി വധഭീഷണി മുഴക്കിയത്.വധഭീഷണിക്ക് ഒരു വർഷവും ആയുധ നിരോധന നിയമപ്രകാരം ഒരു വർഷവും ശിക്ഷ ലഭിച്ചെങ്കിലും രണ്ടും ഒരുമിച്ച് അനുഭവിച്ചാൽ മതി.
കുഞ്ചാക്കോ ബോബൻ ഉൾപ്പെടെ എട്ട് സാക്ഷികളെ കോടതി വിസ്തരിച്ചു. അതിനു ശേഷമാണ് കോടതി വിധി പുറപ്പെടുവിച്ചത്. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് സമീപം 2018 ഒക്ടോബർ അഞ്ചാം തീയതി ആയിരുന്നു സംഭവം നടന്നത് .