നീണ്ട നാളത്തെ പ്രണയത്തിന് ശേഷം വലിയ ആഘോഷങ്ങൾക്ക് നടുവിൽ 2017 ൽ വിവാഹിതരായ, ആരാധകർക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് സാമന്തയും നാഗചൈതന്യയും. വിവാഹത്തിനുശേഷവും സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്ന ദമ്പതികൾ പങ്കുവെക്കുന്ന ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരുന്നു.ഇരുവരുടെയും ഏറ്റവും പുതിയ ചിത്രങ്ങൾ ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്. സ്പെയിനിൽ അവധിക്കാലം ആഘോഷിക്കുന്ന ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്.