Tuesday, October 22

3 ദിവസം കൊണ്ട് 10 മില്ല്യൺ കാഴ്ചക്കാർ ; വില്ലൻ ഹിന്ദി ഡബ്ബ് ചരിത്രം കുറിക്കുന്നു

Google+ Pinterest LinkedIn Tumblr +
“samvritha”

ബി ഉണ്ണികൃഷ്ണൻ രചനയും സംവിധാനവും നിർവഹിച്ച ചിത്രമായിരുന്നു മോഹൻലാൽ നായകനായ വില്ലൻ.കഴിഞ്ഞ വർഷം റിലീസിനെത്തി ചിത്രം ശരാശരി വിജയമായിരുന്നു.ഇപ്പോൾ ഇതാ യൂട്യൂബിലും തരംഗമാകുകയാണ് വില്ലൻ.

ചിത്രത്തിന്റെ ഹിന്ദി ഡബ്ബിങ് പതിപ്പ് ഇപ്പോൾ യൂട്യൂബിൽ സ്വന്തമാക്കുന്നത് ചരിത്ര നേട്ടമാണ്. ഒറ്റ ദിവസം കൊണ്ട് ഏറ്റവും കൂടുതൽ യൂട്യൂബ് വ്യൂവേഴ്സ് കിട്ടിയ മലയാള ചിത്രത്തിന്റെ ഹിന്ദി ഡബ്ബിങ് പതിപ്പ് എന്ന റെക്കോർഡ് ആണ് വില്ലൻ സ്വന്തമാക്കിയത്.

ഇപ്പോൾ ഇതാ പുതിയ ഒരു റെക്കോർഡ് കൂടി വില്ലൻ ഹിന്ദി ഡബ്ബിനെ തേടി എത്തിയിരിക്കുകയാണ് . ഏറ്റവും വേഗത്തിൽ 10 മില്യൻ കാഴ്ചക്കാരെ തികച്ച മലയാള സിനിമ എന്ന റെക്കോർഡാണ് ചിത്രത്തെ തേടി എത്തിയിരിക്കുന്നത്. വെറും മൂന്ന് ദിവസം കൊണ്ടാണ് ചിത്രം 10 മില്യൻ കാഴ്ചക്കാരെ സ്വന്തമാക്കിയത്.

ഇരുപത്തിനാലു മണിക്കൂർ കൊണ്ട് ഏകദേശം 3.4 മില്യൺ വ്യൂസ് ആണ് വില്ലന്റെ ഹിന്ദി പതിപ്പ് യൂട്യൂബിൽ നേടിയത്. മമ്മൂട്ടി ചിത്രമായ മാസ്റ്റർപീസിന്റെ ഹിന്ദി ഡബ്ബിങ് പതിപ്പ് യൂട്യൂബിലെ ഇരുപത്തിനാലു മണിക്കൂർ കൊണ്ട് നേടിയ 1.8 മില്യൺ വ്യൂസ് ആയിരുന്നു ഇതിനു മുൻപത്തെ റെക്കോർഡ്. ആ റെക്കോർഡ് ഏകദേശം ഇരട്ടി മാർജിനിൽ ആണ് വില്ലൻ മറികടന്നത്.

മഞ്ജു വാര്യർ, വിശാൽ, ഹൻസിക തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം വലിയ റിലീസ് ആയിട്ടാണ് റിലീസ് ചെയ്തത്.കേരളത്തിൽ മുന്നൂറോളം കേന്ദ്രങ്ങളിൽ ചിത്രം റിലീസ് ചെയ്തു.

“Lucifer”
Share.

About Author

Leave A Reply