Tuesday, June 18

മധുരരാജ തിയേറ്ററിൽ നിന്നും പകർത്താൻ ശ്രമിച്ച 14 വയസ്സുകാരൻ പിടിയിൽ

Google+ Pinterest LinkedIn Tumblr +
“Lucifer”

മമ്മൂട്ടി നായകനായ മധുരരാജ വമ്പൻ ഹിറ്റിലേക്ക് നീങ്ങുകയാണ്. വൈശാഖ് സംവിധാനം ചെയ്ത ചിത്രം നിർമിച്ചത് നെൽസൺ എെപ്പാണ്. മാസ്സ് മസാല എന്റർടെയ്നറായ ചിത്രം കുടുംബപ്രേക്ഷകരെ ഏറെ രസിപ്പിക്കുന്നു.

ഇതിനിടെ ചിത്രം തിയേറ്ററിൽ നിന്നും പകർത്താൻ ശ്രമിച്ച 14 വയസ്സുകാരൻ പിടിയിൽ ആയിരിക്കുകയാണ്.പെരിന്തൽമണ്ണയിലെ തീയേറ്ററിനുള്ളിൽ വച്ച് ചിത്രം പകർത്താൻ ശ്രമിച്ച 14 വയസ്സുകാരനെയാണ് പിടിയിൽ ആക്കിയത്. ചിത്രത്തിന്റെ അൻപത് മിനിറ്റോളം അദ്ദേഹം തന്റെ ഫോണിൽ പകർത്തുകയുണ്ടായി. മമ്മൂട്ടി ഫാൻസ് അസോസിയേഷൻ പ്രവർത്തകരാണ് പ്രതിയെ പിടികൂടിയത്.

പ്രതിയെ പിന്നീട് പൊലീസിനു കൈമാറി. ഇത്തരം പൈറസി കാര്യങ്ങളിൽ പ്രേക്ഷകർ ഏർപ്പെടരുതെന്നും ഇത്തരം സംഭവങ്ങൾ സിനിമ മേഖലയെ ദോഷമായി ബാധിക്കുമെന്നും അണിയറ പ്രവർത്തകർ പറയുന്നു. ഇത്തരം ശ്രമങ്ങൾക്കിടയിലും മധുരരാജ നിറഞ്ഞ സദസ്സിൽ തന്നെ പ്രദർശനം തുടരുകയാണ്.

“Lucifer”
Share.

About Author

Comments are closed.