മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മോഹൻലാൽ. അവസാനമായി ചെയ്ത ലൂസിഫറിന്റെ വലിയ വിജയത്തിലുമാണ് താരം ഇപ്പോൾ .പൃഥ്വിരാജ് ആദ്യമായി സംവിധായകനാകുന്ന ചിത്രം നിറഞ്ഞ സദസിൽ ഇപ്പോഴും പ്രദർശനം തുടരുകയാണ്.ചിത്രം 200 കോടി കളക്ഷനിലേക്ക് ആണ് ഇപ്പോൾ നീങ്ങുന്നത്. ഇതിനിടെ മോഹൻലാലിൻറെ പുതിയ ഒരു ചിത്രം വൈറലാവുകയാണ്. തൻറെ ഭാര്യയോടൊപ്പം നിൽക്കുന്ന പുതിയ ചിത്രം അദ്ദേഹം ഇപ്പോൾ സോഷ്യൽ മീഡിയയിൽ കൂടി പങ്കുവയ്ക്കുകയുണ്ടായി. ഈ ചിത്രമാണ് നിമിഷനേരംകൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ഇതിനുമുമ്പും ഭാര്യ സുചിത്രയോടൊപ്പമുള്ള നിരവധി ചിത്രങ്ങൾ അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. അതെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുണ്ട്. അതിനു സമാനമായാണ് ഈ ചിത്രം ഇപ്പോൾ വൈറലാകുന്നത്. ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്ന ഇട്ടിമാണി മെയ്ഡ് ഇനി ചൈനയുടെ ലുക്കിലാണ് മോഹൻലാൽ ഫോട്ടോയിൽ പ്രത്യക്ഷപ്പെടുന്നത്. ഏറെ ആരാധകരുള്ള ഈ ദമ്പതികളുടെ ഈ ചിത്രവും ഏറ്റെടുത്തിരിക്കുകയാണ് ആരാധകരും സോഷ്യൽ മീഡിയ സുഹൃത്തുക്കളും