ശങ്കര്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് 2.0 . രജനികാന്ത് നായകനാകുന്ന ചിത്രത്തിൽ അക്ഷയ് കുമാർ, എമി ജാക്സൺ തുടങ്ങിയവരും അഭിനയിക്കുന്നു.
ശാസ്ത്രജ്ഞനായ റിച്ചാർഡിനെയാണ് അക്ഷയ് കുമാർ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ പ്രധാന വില്ലനും അക്ഷയ് തന്നെ.റോബോട്ടിന്റെ വേഷത്തിൽ ആയിരിക്കും എമി ജാക്സൻ ചിത്രത്തിൽ വേഷമിടുന്നത്.
എന്നാൽ ആദ്യം വില്ലൻ വേഷം ചെയ്യേണ്ടിയിരുന്നത് അക്ഷയ് കുമാർ അല്ലായിരുന്നു.ഹോളിവുഡിലെ ടെർമിനേറ്റർ ആയിരുന്ന അർണോൾഡ് ഷ്വാര്‍സ്നഗർ ആയിരുന്നു ആ റോൾ ചെയ്യേണ്ടിയിരുന്നത്. ഇത് സംബന്ധിച്ച് ഊഹാപോഹങ്ങൾ നിരവധി ഉണ്ടായിരുന്നു എങ്കിലും ആദ്യമായ് ഈ വാർത്ത സ്ഥിതീകരിക്കുകയാണ് ശങ്കർ.
“ഞങ്ങള്‍ അര്‍നോള്‍ഡിനെ വില്ലന്‍ റോളില്‍ കാസ്റ്റ് ചെയ്യാം എന്ന് തീരുമാനിക്കുകയും ഡേറ്റ് തീരുമാനിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതേ സമയം അദ്ദേഹത്തിന് മറ്റൊരു ഹോളിവുഡ് സിനിമ ചെയ്യേണ്ട സാഹചര്യം വന്നതിനാല്‍ അക്ഷയ് കുമാറിനെ സമീപിക്കുകയായിരുന്നു. എല്ലാവരും ഈ വേഷം ചെയ്യാന്‍ അക്ഷയ് കുമാറിനെ നിര്‍ദ്ദേശിച്ചിരുന്നു. അദ്ദേഹത്തോട് കഥ പറഞ്ഞപ്പോള്‍ മറ്റൊന്നും പറയാതെ സമ്മതം മൂളുകയായിരുന്നു’ ശങ്കര്‍ പറയുന്നു.
ലൈക്ക പ്രൊഡക്ഷൻസ് നിർമികുന്ന ചിത്രത്തിന് 600 കോടി രൂപയുടെ വലിയ ബഡ്ജറ്റ് ആണുള്ളത്.ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നേരത്തെ ദുബായിൽ നടന്നിരുന്നു. ചിത്രം നവംബർ 29ന് ലോകം എമ്പാടും റിലീസ് ചെയ്യും.