ജോജു ജോസഫ് നായകനായി എത്തിയ ഹിറ്റ് ചിത്രമാണ് ജോസഫ്. നിരവധി ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച എം.പദ്മകുമാർ ആണ് ചിത്രം സംവിധാനം ചെയ്തത്. മികച്ച റിപ്പോർട്ടുകൾ ലഭിച്ച ചിത്രം ഈ വർഷത്തെ സർപ്രൈസ് ഹിറ്റായി മാറിയിരിക്കുകയാണ്. കഴിഞ്ഞ വർഷം മലയാള സിനിമയ്ക്ക് ലഭിച്ച ഏറ്റവും മികച്ച സിനിമ എന്ന നിലയിൽ ഇരു കൈയ്യും നീട്ടി സ്വീകരിക്കുകയുണ്ടായി സിനിമാ പ്രേക്ഷകർ.
ഇപ്പോൾ ചിത്രത്തെ പുകഴ്ത്തി ശ്രീലങ്കൻ മാധ്യമങ്ങൾ രംഗത്തെത്തിയിരിക്കുകയാണ്. ഇന്ത്യയിലെ ഒരു ചെറിയ സംസ്ഥാനത്തു നിന്ന് വരുന്ന ഒരു ചിത്രം ശ്രീലങ്കയിലെ ഒരു പ്രമുഖ മാധ്യമത്തിൽ ചർച്ചയായി എങ്കിൽ ഈ ചിത്രത്തിന്റെ മികവ് ഒന്നുകൊണ്ടുമാത്രമാണ് .മലയാള സിനിമയ്ക്ക് ഒരു വലിയ ഫാൻ ഫോളോവിങ് ശ്രീലങ്കയിൽ ഉണ്ട്.മലയാള സിനിമകൾ തുടർച്ചയായി പിന്തുടരുന്ന ഒരുപറ്റം ആളുകളും ശ്രീലങ്കയിലും ഉണ്ട്. കഴിഞ്ഞ വർഷത്തെ മികച്ച സഹനടനുള്ള പുരസ്കാരം ജോജുവിനെ തേടി എത്തിയതും ഈ ചിത്രത്തിലൂടെയാണ്.