Tuesday, June 18

അത്തരം മെസ്സേജുകൾക്ക് ഞാൻ ഉത്തരവാദി അല്ല ; മിയയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

Google+ Pinterest LinkedIn Tumblr +
“Lucifer”

വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് മലയാളികളുടെ മനസ്സിൽ ഇടം നേടിയ യുവതാരമാണ് മിയ ജോർജ്. ഫേസ്ബുക്കിൽ ഒരുകോടിയിലധികം ആരാധകരുള്ള താരം ഈയിടെയായി തന്റെ പേരില്‍ നടക്കുന്ന ഒരു ചാറ്റിംഗില്‍  അസ്വസ്ഥയാണ്. ഇക്കാര്യം വെളിപ്പെടുത്തിക്കൊണ്ട് നടി ഇപ്പോൾ ഫേസ്ബുക്കിലൂടെ രംഗത്തെത്തിയിരിക്കുകയാണ്. തന്റെ പേരിൽ വെരിഫൈഡ് ആയ ഒരു ഫേസ്ബുക്ക് അക്കൗണ്ട് മാത്രമേ ഉള്ളൂ എന്നും ആ ചാറ്റിങ് നടക്കുന്ന അക്കൗണ്ട് വ്യാജമാണെന്നും മിയ വെളിപ്പെടുത്തി. അക്കൗണ്ടിൽ നിന്ന് വരുന്ന മെസ്സേജുകൾക്ക് താൻ ഉത്തരവാദിയല്ലന്നും താരം കുറിച്ചു. വ്യാജ അക്കൗണ്ട് വച്ച് നടത്തിയ ചാറ്റിങ്ങിന്റെ സ്ക്രീൻഷോട്ടും നടി തന്റെ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

മിയ മിയ എന്ന പേരില്‍ ഉള്ള ഒരു അക്കൗണ്ട്ല്‍ നിന്നും messenger through ആക്ടറെസ്സ് മിയ ആണെന്ന് പറഞ്ഞു ഒരുപാട് ആളുകള്‍ക്ക് മെസ്സേജസ് പോകുന്നതായും ചാറ്റ് ചെയ്യുന്നതായും അറിയാന്‍ കഴിഞ്ഞു. Film direct ചെയ്യാന്‍ പോകുന്നു എന്നാണ് ആള്‍ പറയുന്നത്. പലരോടും നമ്പർ വാങ്ങി കാണാന്‍ ഉള്ള arangements വരെ എത്തി എന്നാണ് അറിഞ്ഞത്.

ഞാന്‍ miya എന്ന ഈ വെരിഫൈഡ് പേജ് ആണ് ഉപയോഗിക്കുന്നത്. മിയ എന്ന പേരില്‍ എനിക്കൊരു അക്കൗണ്ട്‌ ഇല്ല. അതിനാല്‍ മറ്റു അക്കൗന്റ്സ്‌ലൂടെ വരുന്ന മെസ്സേജസ് നു ഞാന്‍ ഉത്തരവാദി അല്ല എന്ന് അറിയിക്കുന്നു. This msg is to inform u all that i dont chat with people in social media. I dnt even have messenger in my phone. Plz be careful. Dont fall for such fake offers. Thanks to the people who personally contacted me nd informed me abt this.

“Lucifer”
Share.

About Author

Comments are closed.