ടൈംസ് ഓഫ് ഇന്ത്യയുടെ ഏറ്റവും ആകർഷണത്വമുള്ള സ്ത്രീകളുടെ പട്ടിക പുറത്തുവിട്ടു. ബോളിവുഡ് സുന്ദരി ആലിയ ഭട്ട് ആണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. മലയാളിയായ നായിക ഐശ്വര്യ ലക്ഷ്മി പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. നാൽപ്പത്തിയെട്ടാം സ്ഥാനമാണ് ഐശ്വര്യ പട്ടികയിൽ സ്വന്തമാക്കിയത്. പല മേഖലകളിൽ നിന്നുള്ള 50 വ്യക്തിത്വങ്ങളാണ് ടൈംസ് ഓഫ് ഇന്ത്യ കണ്ടുപിടിച്ചത് .
ഓൺലൈൻ വോട്ടിങ്ങിലൂടെ ആയിരുന്നു വിജയികളെ തിരഞ്ഞെടുത്തത്. മറ്റൊരു മലയാളി നടിയായ മാളവിക മോഹനനും പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. 39 ആം സ്ഥാനമാണ് മാളവിക സ്വന്തമാക്കിയത്. ദുൽഖറിന് നായികയായി ജോമോൻറെ സുവിശേഷങ്ങളിൽ അഭിനയിച്ച ഐശ്വര്യ രാജേഷും പട്ടികയിൽ ഇടം പിടിച്ചു.സെക്സ് അപ്പീല്‍, ആറ്റിറ്റൂഡ്, ടാലന്റ് എന്നിവയായിരുന്നു മത്സരത്തിന്റെ പ്രധാന ഘടകങ്ങള്‍.രണ്ടാം സ്ഥാനം മീനാക്ഷി ചൗധരിയും മൂന്നാം സ്ഥാനം കത്രീന കൈഫും നാലാം സ്ഥാനം ദീപിക പദുകോണും നേടി.