സത്യന് അന്തിക്കാടിന്റെ മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് കടന്നുവന്ന നടിയാണ് നയൻതാര.രഞ്ജന്‍ പ്രമോദ് രചന നിര്‍വഹിച്ച ചിത്രത്തില്‍ ഗൗരി എന്ന കഥാപാത്രത്തെ വളരെ മനോഹരമായി നയൻതാര അവതരിപ്പിച്ചു.പിന്നീട് തെന്നിന്ത്യൻ സിനിമാ ലോകത്തേക്ക് എത്തുകയും അവിടെ ഭാഗ്യ നായികയായി മാറുകയും ചെയ്തു. തമിഴിൽ നായിക മുഖങ്ങൾ നായകന്റെ നിഴലായി നിൽക്കുന്ന സാധാരണ രീതിയിൽ നിന്നും മാറി തന്റേതായ സ്ഥാനം നേടിയെടുത്ത നയൻതാര ലേഡീസ് സൂപ്പർ സ്റ്റാർ എന്ന വിളിപ്പേരിൽ അറിയപ്പെടുന്നു. താരം ആദ്യമായി അഭിനയിച്ച സിനിമ മനസ്സിനക്കരെ ആണെങ്കിലും അതിനുമുമ്പേ താരത്തിന് മറ്റൊരു സിനിമയിലേക്ക് ക്ഷണം ലഭിച്ചിരുന്നു.
വിനയന് സംവിധാനം ചെയ്ത ഊമപ്പെണ്ണിനു ഉരിയാടപ്പയ്യന്‍ എന്ന ചിത്രത്തില്‍ ആദ്യം നായികായി തിരഞ്ഞെടുത്തിരുന്നത് നയന്‍സിനെയായിരുന്നു. പക്ഷേ സ്ക്രീൻ ടെസ്റ്റ് ചെയ്തു നോക്കിയപ്പോൾ നയൻതാര കഥാപാത്രത്തിന് യോജ്യമാകില്ലെന്നു തോന്നിയത് കൊണ്ട് മറ്റൊരു നായികയെ വിനയന് പരീക്ഷിക്കാന്‍ തയ്യാറാകുകയായിരുന്നു.കലൂര്‍ ഡെന്നിസ് രചന നിര്‍വഹിച്ച ചിത്രമായിരുന്നു ഊമപ്പെണ്ണിനു ഉരിയാട പയ്യൻ. ചിത്രത്തിൽ കാവ്യ മാധവൻ ആയിരുന്നു നായികയായി അഭിനയിച്ചത്. ജയസൂര്യ നായകനായ ചിത്രത്തിൽ ഇരുവരും ഊമകൾ ആയിട്ടാണ് വേഷമിട്ടത്.