‘ദൃശ്യ’ത്തിന്റെ തമിഴ് റീമേക്കായ ‘പാപനാശനം’ ആണ് ജിത്തു ജോസഫ് സംവിധാനം ചെയ്ത ആദ്യ തമിഴ് ചിത്രം. അതിനു ശേഷം കാർത്തിയെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിൽ നിഖില വിമൽ ആണ് നായിക. ചിത്രത്തിൽ ജ്യോതിക കാർത്തിയുടെ സഹോദരിയായി എത്തുന്നുണ്ട്.സത്യരാജ്, സീത എന്നിവർ മറ്റ് താരങ്ങളായെത്തുന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ ചിത്രീകരണം ഗോവയിൽ പൂർത്തിയായി.
ഇപ്പോൾ സിനിമയുടെ ഊട്ടിയിലെ ചിത്രീകരണം പുരോഗമിക്കുകയാണ്.ആർ.ഡി. രാജശേഖർ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീതം കൈകാര്യം ചെയ്തിരിക്കുന്നത് ഗോവിന്ദ് വസന്തയാണ്. ജിത്തു ജോസഫ് ഈ വർഷംതന്നെ ബോളിവുഡിലേക്കും ചുവടുവയ്ക്കുകയാണ്.ഇമ്രാന് ഹഷ്മിയും റിഷി കപൂറും പ്രധാന വേഷങ്ങളിലെത്തുന്ന ത്രില്ലര്‍ ചിത്രത്തിലൂടെയാണ് അരങ്ങേറ്റം. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ഇപ്പോൾ പുരോഗമിക്കുകയാണ്.