മമ്മൂട്ടി നായകനാകുന്ന പുതിയ ചിത്രമാണ് ഉണ്ട. അനുരാഗ കരിക്കിൻ വെള്ളം എന്ന ആദ്യ ചിത്രം കൊണ്ട് തന്നെ വലിയൊരു ആരാധക വൃന്ദത്തെ ഉണ്ടാക്കി എടുക്കാൻ സാധിച്ച സംവിധായകനാണ് ഖാലിദ് റഹ്മാൻ.അദ്ദേഹമാണ് ചിത്രം സംവിധാനം ചെയ്യുന്നത്.റിലീസ് ചെയ്ത ക്യാരക്ടർ പോസ്റ്ററുകൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ ഏറെ തരംഗമായിരുന്നു. SI മണികണ്ഠൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്നത്.
കേരള സംസ്ഥാന ,ദേശീയ അവാർഡുകൾ നിരവധി തവണ മേടിച്ച പ്രശാന്ത് പിള്ളയാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്. ചിത്രത്തെ കുറിച്ച് പ്രശാന്ത് പിള്ള പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു . ചിത്രത്തിലെ പശ്ചാത്തല സംഗീതം ഇപ്പോൾ ഒരുക്കുകയാണ് എന്നും മമ്മൂട്ടിയുടെ ഗംഭീര പ്രകടനത്തിനായി നിങ്ങളെല്ലാവരും കാത്തിരിക്കുക എന്നും അദ്ദേഹം ട്വിറ്ററിൽ പോസ്റ്റ് ചെയ്യുകയുണ്ടായി. അതിനുപിന്നാലെ ഇൻസ്റ്റഗ്രാമിൽ ഒരു മികച്ച സിനിമ തന്നെ ഖാലിദ് റഹ്മാൻ വീണ്ടും തന്നിരിക്കുന്നത് എന്ന് അദ്ദേഹം സ്റ്റോറി ഇടുകയും ഉണ്ടായി. പ്രശാന്ത് പിള്ളയുടെ ഈ വാക്കുകളെ ഏറെ ആവേശപൂർവ്വം സ്വീകരിച്ചിരിക്കുകയാണ് മമ്മൂക്ക ആരാധകരും സിനിമാപ്രേമികളും. ആദ്യ ചിത്രമായ അനുരാഗ കരിക്കിൻ വെള്ളത്തിലൂടെ തന്നെ ശഏറെ ശ്രദ്ധേയനായ ഖാലിദ് റഹ്മാന്റെ രണ്ടാം ചിത്രമെന്ന നിലയിൽ ഏറെ പ്രതീക്ഷയായിരുന്നു ഉണ്ടയിൽ ഉള്ളത്. ആ പ്രതീക്ഷകൾ എല്ലാം തന്നെ ഫലവത്താകും എന്നുതന്നെയാണ് പ്രശാന്ത് പിള്ളയുടെ ഈ പോസ്റ്റുകൾ നൽകുന്ന സൂചന. ചിത്രം ജൂൺ 6 ന് തിയേറ്ററുകളിലെത്തും