മമ്മൂട്ടി നായകനായെത്തുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് മാമാങ്കം .ചിത്രത്തിലെ മൂന്ന് ഷെഡ്യൂളുകളുടെ ഷൂട്ടിംഗ് പൂർത്തിയായി കഴിഞ്ഞു. എം പത്മകുമാർ സംവിധാനം ചെയ്ത ചിത്രം നിർമ്മിക്കുന്നത് വേണു കുന്നപ്പള്ളി ആണ്.ചിത്രത്തിന്റെ അവസാന ഷെഡ്യൂൾ ഷൂട്ടിംഗ് ഉടൻ ആരംഭിക്കും. ചിത്രത്തിലെ അവസാന ഘട്ട ഷൂട്ടിങ്ങിനുവേണ്ടി ഒരുക്കിയിരിക്കുന്ന വലിയ സെറ്റുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചാവിഷയമായി മാറിയിരിക്കുന്നത് .20 ഏക്കറോളം ചുറ്റളവിൽ വലിയ ബ്രഹ്മാണ്ഡ സെറ്റ് തന്നെയാണ് മാമാങ്കത്തിന് വേണ്ടി ഒരുക്കിയിരിക്കുന്നത്.
കഴിഞ്ഞവർഷം ഇന്ത്യൻ സിനിമയിൽ ഏറെ ചർച്ചയായ സിനിമയായിരുന്നു സഞ്ജയ് ലീല ബൻസാലിയുടെ പത്മാവത്,ബാജിരാവോ മസ്താനി തുടങ്ങിയ ചിത്രങ്ങൾ. ഈ ചിത്രങ്ങളുടെ പശ്ചാത്തല സംഗീതമൊരുക്കിയ സഞ്ചിത്ത് ബല്‍ഹാര ഏറെ ജനശ്രദ്ധ നേടിയിരുന്നു സഞ്ജിത് ആയിരിക്കും മാമാങ്കത്തിന് വേണ്ടി പശ്ചാത്തല സംഗീതമൊരുക്കുക എന്നതാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ.എം പത്മകുമാർ സംവിധാനം ചെയ്ത ചിത്രത്തിന് അഡാപ്റ്റഡ് സ്ക്രീൻപ്ലേ ഒരുക്കിയത് ശങ്കർ രാമകൃഷ്ണനാണ് .എം ജയചന്ദ്രനാണ് സംഗീത സംവിധായകൻ. ചിത്രത്തിൻറെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.