മോഹൻലാൽ നായകനായി എത്തുന്ന മരയ്ക്കാർ അറബിക്കടലിന്റെ സിംഹത്തിന്റെ പ്രഖ്യാപനം വലിയ ആഘോഷമായാണ് മലയാള സിനിമ കൊണ്ടാടിയത്. ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രത്തിന് ഏകദേശം നൂറ് കോടിയോളം ബഡ്ജറ്റ് കണക്കാക്കുന്നു.
ഡോക്ടർ റോയ് സി ജെയും സന്തോഷ് കുരുവിളയും ആണ് ചിത്രത്തിന്റെ സഹാനിർമാതാകൾ.100 കോടിയാണ് ചിത്രത്തിന്റെ ബഡ്ജറ്റ്.വിദേശത്ത് നിന്നുള്ള നിരവധി ടെക്നീഷ്യന്മാർ ചിത്രത്തിന്റെ ഭാഗമാകും.
ചിത്രത്തിൻറെ ഓവർസീസ് റൈറ്റ്സ് റെക്കോർഡ് തുകയ്ക്ക് വിറ്റ് പോയി എന്നാണ് ഇപ്പോൾ ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ. ഓവർസീസ് ഡിസ്ട്രിബ്യൂഷനിലെ ഏറ്റവും വമ്പന്മാരായ ഫാർസ് ഫിലിംസ് ആണ് ചിത്രം ഡിസ്ട്രിബ്യൂഷൻ ചെയ്യുന്നത്. 15 കോടി എന്ന വലിയ സംഖ്യയ്ക്ക് ആണ് ചിത്രത്തിലെ ഓവർസീസ് റൈറ്റ് വിറ്റുപോയത് .ചിത്രം റിലീസ് ആവാൻ മാസങ്ങളോളം ബാക്കി നിൽക്കെയാണ് ഈ വലിയ തുകയ്ക്ക് ചിത്രത്തിലെ റൈറ്റ്സ് വിറ്റ് പോയത് എന്നത് മലയാള സിനിമയ്ക്കും മോഹൻലാലിനും ഏറെ നേട്ടമാണ് . ലൂസിഫറിന്റെ ഓവർസീസ് റൈറ്റ് റെക്കോർഡ് ആണ് ഇപ്പോൾ മരയ്ക്കാർ തകർത്തത്. വരുംനാളുകളിൽ മലയാളസിനിമയിലെ പല റെക്കോർഡുകളും മരയ്ക്കാർ തകർക്കും എന്നതിൻറെ സൂചനയാണ് ഇത് എന്നാണ് സിനിമ പണ്ഡിതന്മാർ കരുതുന്നത്.
@PharsFilm bags overseas distribution rights for the much awaited malayalam movie, “Marakkar – Arabikadalinte Simham” starring the complete actor @Mohanlal and directed by Priyadarshan under the banner of Aashirvad Cinemas#mohanlal #priyadarshan #AntonyPerumbavoor pic.twitter.com/bi030JqdoD
— Phars Film Co LLC (@PharsFilm) May 24, 2019