അനുശ്രീയെ നായികയാക്കി ഛായാഗ്രഹകൻ സുജിത്ത് വാസുദേവ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ഓട്ടോർഷ. പൃഥ്വിരാജ് നായകനായ ജെയിംസ് ആൻഡ് ആലീസ് എന്ന ചിത്രത്തിനുശേഷം സുജിത്ത് വാസുദേവ് സംവിധാനം ചെയ്ത ഈ ചിത്രം തിയേറ്ററുകളിൽ വലിയ ഫ്ലോപ്പ് ആയിരുന്നു.ഓട്ടോറിക്ഷ തൊഴിലാളികളുടെ കഥ പറഞ്ഞ ഈ ചിത്രം എന്തുകൊണ്ട് ഫ്ലോപ്പ് ആയി എന്ന് വ്യക്തമാക്കുകയാണ് സുജിത് വാസുദേവ് ഇപ്പോൾ.
ഒരു വിജയ ചിത്രത്തിന് വേണ്ട ഫോർമുല ഈ സിനിമയ്ക്ക് ഇല്ലായിരുന്നു എന്ന് തുറന്നു സമ്മതിക്കുന്നു സുജിത് വാസുദേവ്. ഒരു പരീക്ഷണമാണ് ശ്രമിച്ചത്. എന്നാൽ രണ്ടാം പകുതിയിൽ ചിത്രത്തിൻറെ തിരക്കഥ മികച്ചതായിരുന്നില്ല. പ്രേക്ഷകർ പ്രതീക്ഷിച്ചത് എന്തോ അല്ലെങ്കിൽ അതിനു താഴെയോ മാത്രമേ ചിത്രത്തിന് നൽകുവാൻ സാധിച്ചുള്ളൂ.തിരക്കഥയുടെ ബലമില്ലായ്മ ചിത്രം ഉടനീളം മുഴച്ചു നിന്നിരുന്നു എന്നും സുജിത് വാസുദേവ് സമ്മതിക്കുന്നു ചിത്രത്തിന്റെ ഡിവിഡി പുറത്തിറങ്ങിയ ശേഷം കുറച്ചധികം ആളുകൾ ചിത്രം നല്ലതായിരുന്നു എന്ന് പറഞ്ഞ് തന്റെ അടുത്ത് വന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.