ലോകസഭാ തിരഞ്ഞെടുപ്പിൽ 350ലധികം സീറ്റുകൾ സ്വന്തമാക്കി എൻ ഡി എ വീണ്ടും അധികാരത്തിൽ തിരിച്ചെത്തുന്ന കാഴ്ചയാണ് ഇന്ത്യയിലെ സംജാതമായിരിക്കുന്നത്. നരേന്ദ്ര മോദി വീണ്ടും ഇന്ത്യയിലെ പ്രധാനമന്ത്രി ആകും എന്ന് തന്നെയാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. ഞായറാഴ്ച പുതിയ സർക്കാർ അധികാരത്തിൽ വരും എന്നാണ് ലഭിക്കുന്ന പുതിയ വാർത്തകൾ .
ഇപ്പോൾ നരേന്ദ്ര മോഡിയെ അനുമോദിച്ച് ട്വിറ്റർ പോസ്റ്റുമായി രംഗത്തെത്തിയിരിക്കുകയാണ് മലയാളത്തിൻറെ താര രാജാവ് മോഹൻലാൽ .മോദിക്ക് അഭിനന്ദനങ്ങൾ അറിയിച്ച് മോഹൻലാൽ ട്വിറ്ററിൽ ട്വീറ്റ് പോസ്റ്റ് ചെയ്തു .ഈ ലോകസഭാ ഇലക്ഷനിൽ മോഹൻലാൽ ബിജെപിക്ക് വേണ്ടി മത്സരിക്കുമെന്ന് തരത്തിൽ വാർത്തകൾ ഏറെ വന്നിരുന്നു .എന്നാൽ ഒടുവിൽ മോഹൻലാൽ രാഷ്ട്രീയത്തിലേക്കില്ല എന്ന് തീരുമാനമെടുക്കുകയായിരുന്നു.
Respected @narendramodi Ji Hearty Congratulations…
— Mohanlal (@Mohanlal) May 23, 2019