കലാഭവൻ ഷാജോൺ ആദ്യമായി സംവിധായകൻ ആകുന്ന ബ്രദേഴ്സ് ഡേയുടെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.യുവ സുപ്പർ താരം പൃഥ്വിരാജ് ആണ് ചിത്രത്തിലെ നായകൻ.മാജിക്ക് ഫ്രയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം നിർമിക്കുന്നത്.ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നതും ഷാജോൺ തന്നെയാണ്.ഒരു ഔട്ട് ആൻഡ് ഔട്ട് മാസ്സ് കോമഡി എന്റർടൈനർ ആയിട്ടാണ് ബ്രദേഴ്സ് ഡേ അണിയിച്ചൊരുക്കുന്നത്.
ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മി ,മിയ, പ്രയാഗ മാർട്ടിൻ,മഡോണ സെബാസ്റ്റ്യൻ എന്നിവർ നായികമാരായി എത്തുന്നത്.
പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം ലൂസിഫറിൽ കലാഭവൻ ഷാജോണും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.ചിത്രത്തിൽ തമിഴ് നടൻ പ്രസന്നയും അഭിനയിക്കുന്നുവെന്നാണ് ഏറ്റവും പുതിയ വാർത്തകൾ തമിഴിൽ നിരവധി ഹിറ്റ് ചിത്രങ്ങളിൽ ഭാഗമായ പ്രസന്ന ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രം ആവുകയാണ് ഇതോടുകൂടി ബ്രദേഴ്സ് എന്ന ചിത്രത്തിൽ ഏതുതരം കഥാപാത്രമാണ് പ്രസന്ന അവതരിപ്പിക്കുന്നതെന്ന് അറിയുവാൻ റിലീസ് വരെ കാത്തിരിക്കണം.പ്രസന്ന അഭിനയിച്ച തുപ്പരിവാലൻ എന്ന ചിത്രം കേരളത്തിലും വലിയ ഹിറ്റായിരുന്നു .വിശാലിനൊപ്പം ഗംഭീര പ്രകടനമാണ് പ്രസന്നയും ചിത്രത്തിൽ കാഴ്ചവച്ചത്. ബ്രദേഴ്സ് ഡേയുടെ ഷൂട്ടിംഗ് കഴിഞ്ഞാൽ ഉടനെ തുപ്പരിവാലന്റെ രണ്ടാം ഭാഗത്തിലാണ് പ്രസന്ന അഭിനയിക്കുന്നത്. ബ്രദേഴ്സ് ഡേയുടെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.