മലയാളത്തിൻറെ പ്രിയ നടൻ മോഹൻലാലിൻ സൂപ്പർതാരപദവി നേടിക്കൊടുത്ത രാജാവിൻറെ മകൻ റിലീസായിട്ട് ഇന്ന് 33 വർഷങ്ങൾ. 1986 ജൂലൈ 17നാണ് ആണ് മലയാള സിനിമയുടെ ചരിത്രം തന്നെ മാറ്റി കുറിച്ച രാജാവിൻറെ മകൻ റിലീസാകുന്നത്. “ഒരിക്കൽ രാജുമോൻ എന്നോട് ചോദിച്ചു” മൈ ഫോൺ നമ്പർ ഈസ് 2255″ എന്നീ ഡയലോഗുകൾ ജീവിതത്തിലൊരിക്കലെങ്കിലും പ്രയോഗിക്കാത്ത ഏത് മലയാളിയാണ് ഉള്ളത് .ഡെന്നിസ് ജോസഫിൻറെ തിരക്കഥയിൽ തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ഈ ചിത്രം മലയാള സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റുകളിൽ ഒന്നാണ്.
വിൻസൻ ഗോമസ് എന്ന അധോലോക നായകനായി മോഹൻലാൽ നിറഞ്ഞാടിയ ചിത്രത്തിൽ അംബിക, രതീഷ്, സുരേഷ് ഗോപി തുടങ്ങി ഒരു വലിയ താരനിര തന്നെ അണിനിരന്നിരുന്നു. ചിത്രത്തിൻറെ കരുത്തുറ്റ തിരക്കഥയുടെ മേന്മകൊണ്ട് ചിത്രം പിന്നീട് തമിഴ് തെലുങ്ക് കന്നട ഹിന്ദി എന്നീ ഭാഷകളിലേക്ക് റീമേക്ക് ചെയ്യുകയുണ്ടായി. കാലമിത്ര കഴിഞ്ഞിട്ടും പിന്നീ എത്രയോ സിനിമകളിൽ മോഹൻലാൽ ഭാഗമായിട്ടും രാജാവിൻറെ മകനും വിൻസന്റ് ഗോമസും തന്ന ഓളം ഇപ്പോഴും മാറിയിട്ടില്ല എന്നതാണ് സത്യം.