സായ് പല്ലവി നായികയായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘എന്‍ജികെ’. ചിത്രം ഇപ്പോൾ റിലീസിനൊരുങ്ങുകയാണ്. ഇതൊരു പൊളിറ്റിക്കൽ ത്രില്ലർ വിഭാഗത്തിൽ ഉള്ള ചിത്രമാണ്. ചിത്രത്തിൽ സായി പല്ലവിയുടെ നായകനായെത്തുന്നത് സൂര്യയാണ്. ഇപ്പോൾ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ഉണ്ടായ ഒരു അനുഭവം തുറന്നു പറയുകയാണ് സായിപല്ലവി. ഒരു പ്രത്യേക രംഗം ഷൂട്ട് ചെയ്തപ്പോൾ സംവിധായകന്റെ പ്രതീക്ഷയ്ക്കൊപ്പം സായി പല്ലവിക്ക് അഭിനയിക്കാൻ സാധിച്ചില്ല.
ആ രംഗം പിറ്റേ ദിവസത്തേക്ക് നീട്ടി വെച്ചപ്പോൾ സായി പല്ലവി അക്ഷരാർത്ഥത്തിൽ തളർന്നുപോയി.ആ ഒരു ദിവസം മുഴുവൻ താരം കരയുകയും വീട്ടിൽ ചെന്ന് അമ്മയോട് മെഡിസിന് തിരിച്ചു പോകുകയാണെന്നും താൻ ഒരു നല്ല നടി അല്ലെന്നും പറയുകയുണ്ടായി. എന്നാൽ അടുത്ത ദിവസം ആദ്യ ടേക്കിൽ തന്നെ ആ ഷോട്ട് ഓകെ ആയി. നടൻ സൂര്യയുടെയും പല രംഗങ്ങളും സംവിധായകന്റെ പ്രതീക്ഷക്ക് ഒപ്പം എത്താൻ വേണ്ടി വീണ്ടും ഷൂട്ട് ചെയ്യുന്നുണ്ട് എന്ന് അറിഞ്ഞപ്പോഴാണ് സായിപല്ലവിക്ക് സമാധാനമായതെന്നും താരം പറയുന്നു.