Saturday, June 12

അഞ്ചു ഭാഷകളിലായി ‘777 ചാര്‍ളി’യുടെ ഒഫീഷ്യല്‍ ടീസര്‍ പുറത്ത്

Pinterest LinkedIn Tumblr +

‘കിറുക്ക് പാര്‍ട്ടി’യിലൂടെ സൗത്ത് ഇന്‍ഡ്യ മുഴുവന്‍ കന്നട ഫിലിം ഇന്‍ഡസ്ട്രിയെ ചര്‍ച്ചാവിഷയമാക്കിയ കന്നട സൂപ്പര്‍താരം രക്ഷിത് ഷെട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ ‘777 ചാര്‍ളി’ ഒഫീഷ്യല്‍ ടീസര്‍ മലയാളതാരങ്ങള്‍ തങ്ങളുടെ ഒഫീഷ്യല്‍ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം പേജുകളിലൂടെ ലോഞ്ച് ചെയ്തു. പൃഥ്വിരാജ് സുകുമാരന്‍, നിവിന്‍ പോളി, കുഞ്ചാക്കോ ബോബന്‍, ടോവിനോ തോമസ്, നിഖിലാ വിമല്‍, അന്നാ ബെന്‍, ആന്റണി വര്‍ഗ്ഗീസ്, ഉണ്ണി മുകുന്ദന്‍ സുരഭി ലക്ഷ്മി, മെറീന മൈക്കിള്‍, അനില്‍ ആന്റോ, സംവിധായകരായ മുഹമ്മദ് മുസ്തഫ, ടിനു പാപ്പച്ചന്‍, ഒമര്‍ ലുലു എന്നിവര്‍ ചേര്‍ന്നാണ് ടീസര്‍ റിലീസ് ചെയ്തത്.

ആകര്‍ഷകമായ ടീസറില്‍ കുസൃതിയായ ഒരു നായയാണ് കേന്ദ്രകഥാപാത്രം. മലയാളം, കന്നട, തമിഴ്, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ അഞ്ചു ഭാഷകളിലായാണ് ചിത്രത്തിന്റെ ഒഫീഷ്യല്‍ ടീസര്‍ രക്ഷിത്‌ഷെട്ടിയുടെ ജന്മദിനമായ ഇന്ന് പുറത്തിറക്കിയിരിക്കുന്നത്. മലയാളിയായ കിരണ്‍ രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ മലയാളം പതിപ്പ് പൃഥ്വിരാജും, തമിഴ് പതിപ്പ് കാര്‍ത്തിക് സുബ്ബരാജും, തെലുങ്ക് പതിപ്പ് നാനിയുമാണ് അതാത് ഭാഷകളില്‍ വിതരണം ഏറ്റെടുത്തിരിക്കുന്നത്. ചിത്രത്തില്‍ വിനീത് ശ്രീനിവാസന്‍ ആലപിക്കുന്ന രണ്ടു മലയാളഗാനങ്ങളുണ്ട് എന്നത് ശ്രദ്ധേയമാണ്.

Rakshit Shetty, '777 Charlie' team enter last phase of shooting in Kashmir- The New Indian Express

ജീവിതത്തില്‍ ഒറ്റപ്പെട്ട, പരുക്കനായ ധര്‍മ്മ എന്ന യുവാവിന്റെ ജീവിതത്തിലേയ്ക്ക് വികൃതിയായ ഒരു നായ്ക്കുട്ടി കടന്നു വരുന്നതും ഇവര്‍ തമ്മിലുള്ള ആത്മബന്ധവുമാണ് ചിത്രം. സംഗീത ശൃംഗേരിയാണ് നായികയായി അഭിനയിക്കുന്നത്. ബോബി സിംഹയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പരംവഹ് സ്റ്റുഡിയോയുടെ ബാനറില്‍ ജി.എസ്. ഗുപ്ത, രക്ഷിത് ഷെട്ടി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.

Rakshit Shetty's '777 Charlie' completes 100 days of shooting | Kannada Movie News - Times of India

നോബിന്‍ പോളാണ് ചിത്രത്തിനു സംഗീതം പകരുന്നത്, ഛായാഗ്രഹണം: അരവിന്ദ് എസ് കശ്യപ്, എഡിറ്റിംഗ്: പ്രതീക് ഷെട്ടി, വിവിധ ഭാഷകളിലെ സംഭാഷണം: കിരണ്‍രാജ് കെ, രാജ് ബി ഷെട്ടി, അഭിജിത്ത് മഹേഷ് എന്നിവരാണ്. പ്രൊഡക്ഷന്‍ മാനേജര്‍: ശശിധര ബി, രാജേഷ് കെ.എസ്. എന്നിവര്‍, വിവിധ ഭാഷകളിലെ വരികള്‍: മനു മഞ്ജിത്, ടിറ്റോ പി തങ്കച്ചന്‍, അഖില്‍ എം ബോസ്, ആദി എന്നിവര്‍, കോസ്റ്റ്യൂം ഡിസൈനര്‍: പ്രഗതി ഋഷബ് ഷെട്ടി, പ്രൊഡക്ഷന്‍ ഡിസൈനര്‍: ഉല്ലാസ് ഹൈദര്‍, സ്റ്റണ്ട്: വിക്രം മോര്‍, സൗണ്ട് ഡിസൈന്‍: എം ആര്‍ രാജാകൃഷ്ണന്‍, സൂപ്പര്‍വൈസിംഗ് പ്രൊഡ്യൂസര്‍: കൃഷ്ണ ബാനര്‍ജി, എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസേഴ്‌സ്: ബിനയ് ഖാന്‍ഡല്‍വാല്‍, സുധീ ഡി, എന്നിവര്‍, കളറിസ്റ്റ്: രമേശ് സി പി, സൗണ്ട് ഇഫക്ട്‌സ്: ഒലി സൗണ്ട് ലാബ്‌സ്, ഓണ്‍ലൈന്‍ എഡിറ്റര്‍: രക്ഷിത് കൗപ്പ്, ഡയറക്ഷന്‍ ടീം: ശരത് മല്ലേഷ്, സൗരഭ് എ കെ, നിമിഷ കന്നത്ത്, കാര്‍ത്തിക് വട്ടികുട്ടി, ദാമിനി ധന്‍രാജ്, പ്രസാദ് കാന്തീരവ, നിതിന്‍ രാമചന്ദ്ര, രക്ഷിത് കൗപ്പ് എന്നിവര്‍, പി.ആര്‍.ഓ: മഞ്ജു ഗോപിനാഥ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഹെയിന്‍സ്.

teevandi enkile ennodu para
Loading...
Share.

About Author

Comments are closed.