Saturday, June 12

രക്ഷിത് ഷെട്ടിയുടെ ‘777 ചാര്‍ളി’ തമിഴിലേക്കും, വിതരണാവകാശം കാര്‍ത്തിക് സുബ്ബരാജിന്റെ സ്റ്റോണ്‍ബഞ്ച് ഫിലിംസിന്

Pinterest LinkedIn Tumblr +

കിറുക്ക് പാര്‍ട്ടിയിലൂടെ സൗത്ത് ഇന്‍ഡ്യയില്‍ കന്നട ഫിലിം ഇന്‍ഡസ്ട്രിയെ ചര്‍ച്ചാവിഷയമാക്കിയ രക്ഷിത് ഷെട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ ‘777 ചാര്‍ളി’യുടെ തമിഴ് പതിപ്പിന്റെ വിതരണാവകാശം കാര്‍ത്തിക് സുബ്ബരാജിന്റെ സ്റ്റോണ്‍ബഞ്ച് ഫിലിംസ് ഏറ്റെടുത്തു.

മലയാളം, കന്നട, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി, മലയാളിയായ കിരണ്‍ രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ മലയാളം പതിപ്പ് പൃഥ്വിരാജാണ് ഏറ്റെടുത്തിരിക്കുന്നത്. ‘ചിത്രത്തില്‍’ വിനീത് ശ്രീനിവാസന്‍ പാടുന്നുണ്ട്. ചിത്രത്തിന്റെ ഒഫീഷ്യല്‍ ടീസര്‍ ജൂണ്‍ 6-ന് അഞ്ചു ഭാഷകളിലായി റിലീസ് ചെയ്യും.

777 Charlie Official Website – 777 Charlie

ജീവിതത്തില്‍ ഒറ്റപ്പെട്ട ധര്‍മ്മ എന്ന യുവാവിന്റെ ജീവിതത്തിലേയ്ക്ക് വികൃതിയായ ഒരു നായ കടന്നു വരുന്നതും ഇവര്‍ തമ്മിലുള്ള ആത്മബന്ധവുമാണ് ചിത്രം. സംഗീത ശൃംഗേരിയാണ് നായിക. ബോബി സിംഹയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പരംവഹ് സ്റ്റുഡിയോയുടെ ബാനറില്‍ ജി.എസ്. ഗുപ്ത, രക്ഷിത് ഷെട്ടി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. വിനീത് ശ്രീനിവാസന്‍ ചിത്രത്തില്‍ രണ്ടു ഗാനങ്ങള്‍ ആലപിക്കുന്നുണ്ട്. പൃഥ്വിരാജ് ചിത്രം ‘ലൂസിഫറില്‍’ പ്രവര്‍ത്തിച്ച എം.ആര്‍. രാജകൃഷ്ണന്‍ ഈ സിനിമയുടെ ഓഡിയോഗ്രാഫറായി പ്രവര്‍ത്തിക്കുന്നു എന്ന രീതിയിലും സിനിമയില്‍ മലയാളി സാന്നിധ്യമുണ്ട്.

മലയാളിയായ നോബിന്‍ പോളാണ് സംഗീതം, ഛായാഗ്രഹണം: അരവിന്ദ് എസ് കശ്യപ്, എഡിറ്റിംഗ്: പ്രതീക് ഷെട്ടി, വിവിധ ഭാഷകളിലെ സംഭാഷണം: കിരണ്‍രാജ് കെ, രാജ് ബി ഷെട്ടി, അഭിജിത്ത് മഹേഷ് എന്നിവരാണ്. പ്രൊഡക്ഷന്‍ മാനേജര്‍: ശശിധര ബി, രാജേഷ് കെ.എസ്. എന്നിവര്‍, വിവിധ ഭാഷകളിലെ വരികള്‍: മനു മഞ്ജിത്, ടിറ്റോ പി തങ്കച്ചന്‍, അഖില്‍ എം ബോസ്, ആദി എന്നിവര്‍, കോസ്റ്റ്യൂം ഡിസൈനര്‍: പ്രഗതി ഋഷബ് ഷെട്ടി, പ്രൊഡക്ഷന്‍ ഡിസൈനര്‍: ഉല്ലാസ് ഹൈദര്‍, സ്റ്റണ്ട്: വിക്രം മോര്‍, സൗണ്ട് ഡിസൈന്‍: എം ആര്‍ രാജാകൃഷ്ണന്‍, സൂപ്പര്‍വൈസിംഗ് പ്രൊഡ്യൂസര്‍: കൃഷ്ണ ബാനര്‍ജി, എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസേഴ്‌സ്: ബിനയ് ഖാന്‍ഡല്‍വാല്‍, സുധീ ഡി, എന്നിവര്‍, കളറിസ്റ്റ്: രമേശ് സി പി, സൗണ്ട് ഇഫക്ട്‌സ്: ഒലി സൗണ്ട് ലാബ്‌സ്, ഓണ്‍ലൈന്‍ എഡിറ്റര്‍: രക്ഷിത് കൗപ്പ്, ഡയറക്ഷന്‍ ടീം: ശരത് മല്ലേഷ്, സൗരഭ് എ കെ, നിമിഷ കന്നത്ത്, കാര്‍ത്തിക് വട്ടികുട്ടി, ദാമിനി ധന്‍രാജ്, പ്രസാദ് കാന്തീരവ, നിതിന്‍ രാമചന്ദ്ര, രക്ഷിത് കൗപ്പ്, എന്നിവര്‍, പി.ആര്‍.ഓ: മഞ്ജു ഗോപിനാഥ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഹെയിന്‍സ്.

teevandi enkile ennodu para
Loading...
Share.

About Author

Comments are closed.