Monday, May 27

ഒരു വടക്കൻ സെൽഫിയുടെ സംവിധായകൻ ജി പ്രജിത്തിന്റെ അടുത്ത ചിത്രം ‘സത്യം പറഞ്ഞാൽ വിശ്വസിക്കുവോ’യുടെ ടീസർ നാളെ നിവിൻ പോളി പുറത്ത് വിടുന്നു

Google+ Pinterest LinkedIn Tumblr +
“Lucifer”

ഒരു വടക്കൻ സെൽഫി എന്ന ഹിറ്റ് ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച സംവിധായകനാണ് ജി പ്രജിത്ത്. ഇപ്പോൾ രണ്ടാം ചിത്രവുമായി വരികയാണ് ജി പ്രജിത്ത്. ‘സത്യം പറഞ്ഞാൽ വിശ്വസിക്കുവോ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ബിജുമേനോനും സംവൃതാ സുനിലുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം സംവൃതാ സുനിൽ മലയാള സിനിമയിൽ തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് ഇത് .

ആദ്യചിത്രത്തിൽ തന്നെ ദേശീയ അവാർഡ് കരസ്ഥമാക്കിയ സജീവ് പാഴൂർ ആണ് ഈ ചിത്രത്തിന് തിരക്കഥ രചിക്കുന്നത്. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെയാണ് സജീവ് ദേശീയ അവാർഡ് നേടിയത്. ഷഹനാദ് ജലാൽ ആണ് ഛായാഗ്രാഹകൻ. ഷാൻ റഹ്മാൻ ഗാനങ്ങളും ഒരുക്കുന്നു.ഗ്രീൻ ടി വി എന്റർടൈന്മെന്റ്‌സ് ഉർവശി തിയേറ്റേഴ്സുമായി സഹകരിച്ച് ഒരുക്കുന്ന ഈ ചിത്രത്തിൻറെ ടീസർ നാളെ രാവിലെ 10 30ന് നടൻ നിവിൻ പോളിയുടെ ഫേസ്ബുക്ക് പേജിൽ പുറത്തുവിടും .മലയാള സിനിമ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായതിനാൽ ചിത്രത്തിൻറെ ടീസറിനും ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.അലെൻസിയർ , സൈജു കുറുപ്പ്‌ . സുധി കോപ്പ , സുധീഷ് , ശ്രീകാന്ത് മുരളി , വെട്ടുക്കിളി പ്രകാശ് ,വിജയകുമാർ , ദിനേശ് പ്രഭാകർ ,മുസ്തഫ , ബീറ്റോ (10ml),ശ്രീലക്ഷ്മി, ശ്രുതി ജയൻ എന്നിവരാണ് മറ്റ് താരങ്ങൾ.

“Lucifer”
Share.

About Author

Comments are closed.