ഓവിയ നായികയാകുന്ന 90ML എന്ന ചിത്രത്തിന്റെ പുതിയ ടീസർ പുറത്തിറങ്ങി. പ്രണയം, വിവാഹം, സെക്സ് എന്നിവ മോഡേണ്‍ രീതിയില്‍ പകര്‍ത്തിയാണ് ചിത്രമെത്തുന്നത്. അതിനാല്‍ തന്നെ ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ചിമ്പു ആദ്യമായി സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണെന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. ചിമ്പു അതിഥി വേഷത്തിലും ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. അനിത ഉദീപ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മലയാളിതാരം ആന്സന് പോളും ഒരു പ്രധാനവേഷത്തില്‍ എത്തുന്നു. മാസൂം, ശ്രീ ഗോപിക, മോനിഷ, തേജ് രാജ് എന്നിവരാണ് മറ്റുതാരങ്ങള്‍. മാർച്ച് 1ന് ചിത്രം തിയേറ്ററുകളിലെത്തും.