Sunday, October 25

കിടിലൻ ഗ്ലാമറസ്സ് ഫോട്ടോഷൂട്ടുമായി എസ്തർ അനിൽ;ചിത്രങ്ങൾ കാണാം

Pinterest LinkedIn Tumblr +

ഒരു നാൾ വരും എന്ന മോഹൻലാൽ – ടി കെ രാജീവ് കുമാർ ചിത്രത്തിൽ മോഹൻലാലിന്റെ മകളായി അഭിനയിച്ചു അരങ്ങേറ്റം കുറിച്ച എസ്തർ അനിൽ മലയാളികളുടെ മനസ്സിൽ ചേക്കേറിയത് മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിലിറങ്ങിയ ദൃശ്യം എന്ന ചിത്രത്തിലൂടെയായിരുന്നു. മലയാളത്തിലെ ആദ്യത്തെ 50 കോടി ക്ലബ്ബിൽ ഇടംപിടിച്ച ചിത്രമായിരുന്നു ദൃശ്യം. ഈ സവിശേഷത മറ്റു ഭാഷകളിലേക്കും എസ്തറിനെ എത്തിച്ചു. ദൃശ്യത്തിന്റെ തമിഴ് റീമേക്കായ പാപനാശത്തിൽ കമൽ ഹാസന്റെ മകളായി അഭിനയിച്ച എസ്തർ അതിനു ശേഷം അതിന്റെ തെലുങ്ക് പതിപ്പിലും വേഷമിട്ടു. കാളിദാസ് ജയറാം- ജീത്തു ജോസഫ് ചിത്രമായ മിസ്സിസ്റ്റർ ആൻഡ് മിസിസ് റൗഡി, ഷാജി എൻ കരുൺ ചിത്രമായ ഓള്, സന്തോഷ് ശിവൻ ചിത്രമായ ജാക്ക് ആൻഡ് ജിൽ എന്നിവയിലും എസ്തർ അനിൽ അഭിനയിച്ചു കഴിഞ്ഞു.

ഷാജി എൻ കരുൺ ഒരുക്കിയ ഓള് എന്ന ചിത്രത്തിൽ ഷെയിൻ നിഗത്തിന്റെ നായികയായി അരങ്ങേറ്റം കുറിച്ചു. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരത്തിന്റെ ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്നത്. എസ്തറിന്റെ ഒരു ഫോട്ടോ ഷൂട്ട് ചിത്രമാണ് ഇത്. ഫോട്ടോഗ്രാഫർ നിതിൻ സഞ്ജീവ് പകർത്തിയ എസ്തറിന്റെ ചിത്രങ്ങൾ ബോൾഡ് ലുക്കിൽ ഉള്ളവയാണ്. ആരാധകർ ഇതിനോടകം ചിത്രങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു.

“Lucifer”
Loading...
Share.

About Author

Comments are closed.