Wednesday, October 28

സൂഫിയും സുജാതയും ആമസോൺ പ്രൈമിലൂടെ പ്രേക്ഷകരിലേക്കെത്തി; ചിത്രത്തിന് മികച്ച റിപ്പോർട്ടുകൾ

Pinterest LinkedIn Tumblr +

മലയാളത്തിന്റെ ആദ്യ ഡയറക്റ്റ് ഒ ടി ടി റിലീസായി പ്രേക്ഷകർക്കിടയിലേക്ക് എത്തിയ ചിത്രമാണ് സൂഫിയും സുജാതയും.ദേവ് മോഹൻ, ജയസൂര്യ, അതിഥി റാവു എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം നിർമിച്ചത് വിജയ് ബാബു ആണ്. ഇന്നലെ രാത്രി 12 മണിക്ക് ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ നിന്നും ലഭിക്കുന്നത്. സൂഫിയുടെയും സുജാതയുടെയും പ്രണയത്തിന്റെ കഥ പറഞ്ഞ ചിത്രത്തിൽ താരങ്ങളുടെ പ്രകടനവും എം. ജയചന്ദ്രന്റെ സംഗീതവും കൈയടി നേടുന്നു. മലയാളത്തിലെ ആദ്യത്തെ ഡയറക്റ്റ് ഓ ടി ടി റിലീസിന്റെ വരവിനെ മലയാളികൾ ആഘോഷമാക്കുന്നതാണ് സോഷ്യൽ മീഡിയയിൽ കാണുന്നത്.

നരണിപ്പുഴ ഷാനവാസാണ് ചിത്രത്തിന്റെ സംവിധായകൻ. നിരൂപക ശ്രദ്ധ നേടിയെടുത്ത ‘കരി’ എന്ന ചിത്രമൊരുക്കിയ ആളാണ് നരണിപ്പുഴ ഷാനവാസ്. അനു മൂത്തേടത്താണ് ഛായാഗ്രഹണം. എം.ജയചന്ദ്രൻ സംഗീത സംവിധാനം നിർവഹിക്കുന്നു. ദീപു ജോസഫാണ് എഡിറ്റിങ്. ഫ്രൈഡേ ഫിലിം ഹൗസിന്റെ പന്ത്രണ്ടാമത്തെ ചിത്രമാണ് സൂഫിയും സുജാതയും.

അതിഥി റാവു ഒരിടവേളയ്ക്ക് മലയാളത്തിൽ അഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകത കൂടിയുണ്ട് സൂഫിയും സുജാതയ്ക്കും. മമ്മൂട്ടി നായകനായി 2006ൽ പുറത്തിറങ്ങിയ പ്രജാപതിയാണ് താരത്തിന്റെ ആദ്യ മലയാള സിനിമ. സിനിമ കരിയറിലെ ആദ്യ ചിത്രവും ഇത് തന്നെ. ചുരുക്കം ചില സിനിമകളിലൂടെ തന്നെ ഇന്ത്യ ഒട്ടാകെ നിരവധി ആരാധകരെ സ്വന്തമാക്കാൻ സാധിച്ച നടിയാണ് അതിഥി റാവു. ഒട്ടുമിക്ക സിനിമാ ഇൻഡസ്ട്രികളിലും അഭിനയിച്ചെങ്കിലും പിന്നീട് ഒരു മലയാള സിനിമ മാത്രം അതിഥിക്ക് അന്യമായി നിന്നു. ഇപ്പോൾ മികച്ച ഒരു തിരക്കഥ ഒത്തുവന്നപ്പോൾ മലയാളത്തിലേക്ക് വീണ്ടും കാലെടുത്ത് വെക്കുകയാണ് ഈ താരസുന്ദരി.

“Lucifer”
Loading...
Share.

About Author

Comments are closed.