ലിജോ ജോസ് പെല്ലിശ്ശേരിയുടെ പുതിയ ചിത്രത്തിമാണ് ജെല്ലികെട്ട് .
എസ് ഹരീഷും ആർ ജയകുമാറും ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. ദേശീയ അവാർഡ് ജേതാവ് ഗിരീഷ് ഗംഗാധരൻ ആണ് ഛായാഗ്രഹണം.പ്രശാന്ത് പിള്ളയാണ് സംഗീതം. ഒ തോമസ് പണിക്കർ നിർമിക്കുന്ന ചിത്രം ഒക്ടോബറിൽ റിലീസിനെത്തും.ആന്റണി വർഗീസും വിനായകനും ചെമ്പൻ വിനോദമാണ് ചിത്രത്തിലെ നായകന്മാർ
ഇപ്പോൾ ചിത്രത്തിലെ ചില സ്റ്റില്ലുകൾ പുറത്ത് വന്നിരിക്കുകയാണ്.മലയാള സിനിമ ഇന്നേവരെ കാണാത്ത രീതിയിൽ ഉള്ള ഗംഭീര മേക്കിങ്ങിൽ ആയിരിക്കും ചിത്രം ഒരുക്കുന്നത് എന്ന സൂചനും സ്റ്റില്ലുകൾ നൽകുന്നു. അങ്കമാലി ഡയറിസ്,ഈ.മ.യൗ എന്നി ചിത്രങ്ങൾക്ക് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്.
ദി ക്യൂവിന് അനുവദിച്ച അഭിമുഖത്തിൽ ചിത്രത്തെക്കുറിച്ച് നടൻ ഇന്ദ്രജിത്ത് മനസ്സ് തുറന്നിരുന്നു. ചിത്രം അതിഗംഭീരം ആണെന്നും ഇതുവരെ റിലീസാകാത്ത ചിത്രം കാണുവാൻ എനിക്ക് ഭാഗ്യം ലഭിച്ചുവെന്നും ഇന്ദ്രജിത്ത് പറഞ്ഞു. ഒരു ഗംഭീര ചിത്രമാണ് ലിജോ ഇത്തവണ ഒരുക്കിയിരിക്കുന്നത് എന്നും ലിജോയുടെ ഇതുവരെയുള്ള എല്ലാ ചിത്രത്തിനെക്കാളും ഒരുപടി മുകളിലാണ് ജെല്ലികെട്ടിന്റെ സ്ഥാനം എന്നും ഇന്ദ്രജിത്ത് പറഞ്ഞു.