മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രമാണ് എം പത്മകുമാർ സംവിധാനം ചെയ്യുന്ന മാമാങ്കം. ചിത്രം നിർമ്മിച്ചിരിക്കുന്നത് കാവ്യാ ഫിലിമ്സിന്റെ ബാനറിൽ വേണു കുന്നപ്പിള്ളി ആണ്. നൂറ്റാണ്ടുകൾക്ക് മുമ്പുള്ള മാമാങ്ക ചരിത്രം ആണ് ഈ ചിത്രം നമുക്ക് മുൻപിൽ അവതരിപ്പിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ നാല് ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്.
ചിത്രത്തിൽ മമ്മൂക്ക നാല് ഗെറ്റപ്പിൽ ആണ് എത്തുന്നത് എന്ന് ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങുമ്പോൾ തന്നെ വാർത്തകൾ വന്നിരുന്നു.ഇതിൽ ഒരെണ്ണം സ്ത്രീവേഷം ആണെന്ന് ആയിരുന്നു പുറത്ത് വന്ന വാർത്തകൾ.അത് സ്ഥിരീകരിക്കുന്ന വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.പുതിയ ലക്കം വനിതയുടെ കവർ ചിത്രമായി പെണ്ണ് വേഷം കെട്ടിയ മമ്മൂട്ടിയുടെ ചിത്രമാണ് ഉള്ളത്.ഈ ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയ ഒന്നാകെ തരംഗമായിരിക്കുകയാണ്.മമ്മൂക്കയുടെ പുതിയ മേക്ക് ഓവറിനായി കാത്തിരിക്കുകയാണ് സിനിമ പ്രേമികൾ.
കനിഹ, അനു സിത്താര, സിദ്ദീഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, രതീഷ് കൃഷ്ണ, പ്രാചി തെഹ്ലാന്, മാസ്റ്റര്‍ അച്യുതന് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.ഇതിനിടെ ചിത്രത്തിന്റെ റിലീസ് നവംബർ 21ൽ നിന്നും മാറ്റി ഡിസംബർ 12 ആക്കിയിരിക്കുകയാണ്.
മാമാങ്കത്തിൽ പരാജയപ്പെട്ടുപോയ ഒരു നായകന്റെ കഥയും അതു പോലെ തന്നെ അക്കാലത്തെ അധികാര വര്‍ഗ്ഗത്തിന് കീഴില്‍ വരുന്ന സാധാരണക്കാരുടെ ജീവിതവും ആണ് പറഞ്ഞുവയ്ക്കുന്നത്. ചിത്രത്തിന്റെ 80 ശതമാനവും യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ളതാണ്. ഇതിനിടെ ചിത്രത്തിന്റെ ഓവർസീസ് റൈറ്റ്സ് ഫാർസ് ഫിലിംസ് ഇപ്പോൾ സ്വന്തമാക്കിയിരിക്കുകയാണ്.ഷെയർ അടിസ്ഥാനത്തിൽ ആണ് നിർമാതാവും ഫാർസ് ഫിലിംസും തമ്മിൽ കരാർ ഒപ്പിട്ടിരിക്കുന്നത്.