ചിരഞ്ജീവി നായകനാകുന്ന ബിഗ് ബജറ്റ് ചിത്രമാണ് സെയ്റ നരസിംഹ റെഡ്ഡി.ചിത്രത്തിന്റെ ട്രയ്ലർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ചരിത്രതാളുകളിൽ എഴുതപ്പെടാതെ പോയ വീരനും ബ്രിട്ടീഷിനെതിരെ ആദ്യമായി യുദ്ധം കുറിച്ചവനുമായ പോരാളിയാണ് നരസിംഹ റെഡി. അമിതാഭ് ബച്ചൻ, വിജയ് സേതുപതി, നയൻതാര, തമന്ന, ജഗപതി ബാബു എന്നിങ്ങനെ വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. സുരേന്ദർ റെഡ്ഡി സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ നിർമാണം റാം ചരനാണ്.
ചിത്രത്തിന്റെ മലയാളം പതിപ്പിൽ വോയ്സ് ഓവർ കൊടുത്തിരിക്കുന്നത് ലാലേട്ടനാണ്.ഇതിന് തങ്ങളുടെ പ്രിയപ്പെട്ട മോഹൻലാൽ ഗാരുവിനോട് അവർ നന്ദിയും രേഖപ്പെടുത്തി.ചിത്രത്തിന്റെ പ്രചരണാർത്ഥം ഇന്ന് കൊച്ചിയിൽ അണിയറ പ്രവർത്തകർ ഒരു പ്രസ് മീറ്റും സംഘടിപ്പിച്ചിരുന്നു.ഒക്ടോബർ രണ്ടിനാണ് ചിത്രം തിയറ്ററുകളിലേക്ക് എത്തുന്നത്.