ആരാധകർ നെഞ്ചിലേറ്റിയ റിയാലിറ്റി ഷോയായിരുന്നു ബിഗ് ബോസ്. ബിഗ് ബോസിന്റെ രണ്ട് സീസണുകളും മലയാളം മിനിസ്ക്രീൻ ചരിത്രത്തിലെ ഹിറ്റ് ചാർട്ടുകളിൽ മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണ്. മോഹൻലാൽ ആയിരുന്നു രണ്ട് വർഷവും ഷോയുടെ അവതാരകൻ. ഈ വർഷത്തെ ബിഗ് ബോസിൽ സീരിയൽ-സിനിമ താരം വീണ നായരും പങ്കെടുത്തിരുന്നു .എന്നാൽ ഷോയുടെ ഇടയിൽ വച്ച് വീണ നായർ പുറത്തായിരുന്നു. ഷോയിൽ ഉടനീളം വീണ തന്റെ മകൻ അമ്പൂച്ചനെക്കുറിച്ച് ഇടയ്ക്കിടെ പരാമർശിക്കാറുണ്ടായിരുന്നു.
ഇപ്പോൾ അമ്പൂച്ചന് മോഹൻലാൽ അയച്ച വോയ്സ് മെസ്സേജ് സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. അമ്പൂച്ചന്റെ പാട്ട് കേട്ടുവെന്നും വളരെ നന്നായിട്ടുണ്ടെന്നും മോഹൻലാൽ പറഞ്ഞു. ഇപ്പോൾ വീട്ടിൽ തന്നെ ഇരിക്കുക എന്നും പിന്നീട് പറ്റുമ്പോൾ തമ്മിൽ കാണാമെന്നും മോഹൻലാൽ പറയുന്നുണ്ട്. ലൗ യൂ പറഞ്ഞാണ് മോഹൻലാൽ വോയ്സ് മെസ്സേജ് അവസാനിപ്പിക്കുന്നത്
മരയ്ക്കാർ ആണ് മോഹൻലാൽ നായകനായി എത്തുന്ന അടുത്ത ചിത്രം. ഇന്ത്യൻ സിനിമയിലെ പ്രമുഖർ ചേർന്നാണ് ചിത്രത്തിന്റെ ട്രെയ്ലർ പുറത്ത് വിട്ടത്. മോഹൻലാൽ ആണ് മലയാളം ട്രെയ്ലർ പുറത്ത് വിട്ടത്. സൂര്യ തമിഴ് പതിപ്പും യാഷ് കന്നഡ പതിപ്പും അക്ഷയ് കുമാർ ഹിന്ദി പതിപ്പും റിലീസ് ചെയ്തു.
ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് സൈന ആണ് . സൈന തന്നെയാണ് ഈ വാർത്ത തങ്ങളുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം വഴി അറിയിച്ചത്. ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ തുകയ്ക്കാണ് സൈന മരയ്ക്കാറിന്റെ ഓഡിയോ റൈറ്റ്സ് വാങ്ങിയിരിക്കുന്നത്. തുക വെളിപ്പെടുത്തിയിട്ടില്ല. മരയ്ക്കാറിന്റെ മറ്റ് ഭാഷകളുടെ ഓഡിയോ റൈറ്റ്സും സൈന തന്നെയാണ് സ്വന്തമാക്കിയിരിക്കുന്നത്.ആക്ഷനും vfx, ഗ്രാഫിക്സ് വർക്കുകൾക്ക് ഏറെ പ്രാധാന്യമുള്ള ഈ ചരിത്ര സിനിമ ലോക സിനിമയുടെ നെറുകയിൽ മലയാള സിനിമയ്ക്കും ഇന്ത്യൻ സിനിമയും അഭിമാനമായി ഉയർന്നു നിൽക്കുമെന്ന് തന്നെയാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.