Wednesday, December 11

പ്രളയകാലത്ത് സിനിമ റിലീസ് ചെയ്യുന്നില്ല;ഇന്ന് പുറത്തിറങ്ങാനിരുന്ന പൊറിഞ്ചു മറിയം ജോസിന്റെ റിലീസ് മാറ്റി

Google+ Pinterest LinkedIn Tumblr +
Loading...
“Asif”

മറ്റൊരു പ്രളയകാലത്തെ ഒറ്റക്കെട്ടായി കേരളം നേരിടുമ്പോൾ ആഘോഷങ്ങളെല്ലാം മാറ്റിവെച്ച് ജനങ്ങൾക്കിടയിലേക്ക് അവരോടൊപ്പം നിൽക്കാൻ ഇറങ്ങി വരികയാണ് സിനിമാതാരങ്ങളും. അതിന്റെ ഭാഗമായി ഇന്ന് റിലീസ് ചെയ്യാനിരുന്ന പൊറിഞ്ചു മറിയം ജോസ് റിലീസ് മാറ്റി വയ്ക്കുകയും പുതുക്കിയ തീയതി പിന്നീട് അറിയിക്കുകയും ചെയ്യുമെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കി. ജോജു ജോർജ്ജ് ആണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. താരമിപ്പോൾ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിന് സജീവമാണ്.

Loading...

ടൈറ്റില്‍ കഥാപാത്രങ്ങളായി ജോജു ജോര്‍ജ്ജ് (കാട്ടാളന്‍ പൊറിഞ്ചു), നൈല ഉഷ (മറിയം), ചെമ്പന്‍ വിനോദ് (ജോസ്) എന്നിവര്‍ അണിനിരക്കുന്ന ചിത്രത്തെ ഏറെ പ്രതീക്ഷയോടെയായിരുന്നു ആരാധകർ കാത്തിരുന്നത്. കൊടുങ്ങല്ലൂരിലും തൃശൂരിലും ആയി ചിത്രീകരിച്ച സിനിമ എൺപതുകളുടെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. 2015-ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം ലൈല ഓ ലൈല എന്നാ ചിത്രത്തിന് ശേഷം നാലു വർഷത്തെ ഇടവേള കഴിഞ്ഞ് ജോഷി ഒരുക്കുന്ന ചിത്രമാണിത്. അജയ് ഡേവിഡ് കാച്ചപ്പിള്ളി ക്യാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജേക്സ് ബിജോയാണ്. ചാന്ദ് വി ക്രീയേഷന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സ് അവതരിപ്പിച്ച് കീര്‍ത്തന മൂവീസും അപ്പു പാത്തു പപ്പു പ്രൊഡക്ഷനും ചേർന്നാണ് നിർമ്മിക്കുന്നത്.

“Lucifer”
Share.

About Author

Comments are closed.